കാഞ്ഞിരപ്പള്ളിയിൽ ടാക്‌സി ഡ്രൈവർക്ക് നേരെ സദാചാര ഗുണ്ടാ സംഘത്തിന്റെ ആക്രമണം. റോഡരികിൽ നിന്നത് ചോദ്യം ചെയ്‌തെത്തിയ സംഘം, ഡ്രൈവറെ തട ഞ്ഞു നിർത്തി ആക്രമിക്കുകയും, പഴ്‌സും പണവും അപഹരിക്കുകയും ചെയ്തു. കോട്ട യം പൂവൻതുരുത്ത് മുണ്ടയ്ക്കൽ സ്വദേശിയായ ജോജോ ജോസഫിന് നേരെയാണ് ആ ക്രമണം ഉണ്ടായത്.

ഞായറാഴ്ച രാത്രി 11 മണിയോടെയായിരുന്നു ഗുണ്ടാ സംഘത്തിന്റെ ആക്രമണം. കാ ഞ്ഞിരപ്പള്ളി പൊടിമറ്റത്തെ എംസിബിഎസ് സെമിനാരിയിൽ ഓട്ടത്തിന് ശേഷം കാർ ഇവിടെ ഇട്ട ശേഷം പൊടിമറ്റം ഭാഗത്ത് എത്തി ബസ് കാത്ത് നിൽക്കുകയായിരുന്നു ജോജോ. ഈ സമയം ഇവിടെ എത്തിയ രണ്ടു യുവാക്കൾ ജോജോയെ ചോദ്യം ചെയ്തു. എവിടെ പോകുകയാണ് എന്തിന് പോകുകയാണ് തുടങ്ങിയ ചോദ്യങ്ങൾ ഉയർത്തിയ യുവാക്കൾ ജോജോയെ തടഞ്ഞ് വയ്ക്കുകയും മർദിക്കുകയും ചെയ്തു.

അക്രമത്തിൽ ഭയന്ന് പോയ ജോജോ ഇവിടെ നിന്നും ഓടി 27 ആം മൈലിലെ എഫ്‌സി സി പ്രൊവിൻഷ്യൽ ഹൗസിൽ കയറി. ഇവിടെ എത്തിയും അക്രമി സംഘം ആക്രമ ണം തുടർന്നു. ഇവിടെ വച്ച് ജോജോയെ മർദിച്ച അക്രമികൾ ജോജോയുടെ പഴ്‌സ് അപ ഹരിച്ചു. മർദനം ഏറ്റ് താഴെ വീണ ജോജോയുടെ കാലിൽ മുറിവുണ്ടായി. വിഷയത്തി ൽ കാഞ്ഞിരപ്പള്ളി പൊലീസിൽ ജോജോ പരാതി നൽകി. കോട്ടയത്ത് എത്തിയ  ശേഷം ജില്ലാ ജനറൽ ആശുപത്രിയിൽ ഇദ്ദേഹം ചികിത്സ തേടി.