കാഞ്ഞിരപ്പള്ളി ഐ എച്ച് ആർ ഡി കോളേജിന് സ്വന്തമായി പുതിയ കെട്ടിടം നിർമ്മി ക്കുവാൻ സ്ഥലം അളന്നുതിരിച്ചു.ദേശീയപാത 183 ൻ്റെ ഓരത്ത് കാഞ്ഞിരപ്പള്ളി പേട്ട ഗവ.ഹൈസ്ക്കൂൾ വളപ്പിൽ അരയേക്കർ സ്ഥലമാണ് അളന്നുതിരിച്ചത്.നിലവിലുള്ള പേട്ട ഗവ.ഹൈസ്കൂളിൻ്റെ കെട്ടിടം പൊളിച്ചുമാറ്റിയാണ് പുതിയ കെട്ടിടം നിർമ്മിക്കുക .ഇതിനു പകരമായി പേട്ട സ്കൂളിന് പുതിയ കെട്ടിടം നിർമ്മിച്ചു നൽകും.ഇതോടെ ഈ വളപ്പിൽ പേട്ട ഗവ.ഹൈസ്കൂൾ, ഐഎച്ച്ആർഡി കോളേജ് എം ജി യൂണിവേഴ്സിറ്റിയുടെ ബിഎഡ് സെൻറ്റർ എന്നിവ പ്രവർത്തിച്ചു തുടങ്ങും.
മന്ത്രി ബിന്ദു, പ്രൈവറ്റ് സെക്രട്ടറി പി ഷാനവാസ്, സിപിഐ എം കാഞ്ഞിരപ്പള്ളി ഏ രിയാ സെക്രട്ടറി കെ രാജേഷ്, ഷമീം അഹമ്മദ് എന്നിവരുമായി നടത്തിയ ചർച്ചയി ലാണ് സ്ഥലം ഏറ്റെടുക്കുവാനും കെട്ടിടങ്ങൾ നിർമ്മിക്കുവാനും തീരുമാനമായത്. കാ ഞ്ഞിരപ്പള്ളി പഞ്ചായത്ത് പ്രസിഡണ്ട് കെ ആർ തങ്കപ്പ ൻ, താലൂക്ക് സർവ്വേയർ രാജേ ഷ് എന്നിവരുടെ നേതൃത്വത്തിൽ സ്ഥലം അളന്നുതിരിച്ചത്.