കോട്ടയം – ഇടുക്കി ജില്ലാ അതിർത്തിയിൽ മുണ്ടക്കയം പോലീസിന്‍റെ വാഹന പരിശോ ധനയ്ക്കിടെ ഡ്രൈവർ ആറ്റിൽ ചാടി. വാഹനത്തിൽ നിന്നും 450 ഗ്രാം കഞ്ചാവ് കണ്ടെ ത്തി. ജില്ലാതി ർത്തിയിൽ കോവിഡ് പശ്ചാത്തലത്തിൽ പോലീസിന്‍റെ വാഹന പരിശോ ധനയ്ക്കിടെ ത മിഴ്നാട് അ തിർത്തിയിൽ നിന്നും വന്ന ലോറിയിലെ ഡ്രൈവർ ആറ്റിൽ ചാടി. വ്യാഴാ ഴ്ച രാത്രിയിൽ ജില്ലാ അതിർത്തിയായ കല്ലേപാലത്തിലാണ് സംഭവം.

കോവിഡ് 19 രോഗഭീതിയിൽ ഇടുക്കി ജില്ലാ അതിർത്തിയിൽ പോലീസ് പരിശോധന ശക്തമാക്കിയിരുന്നു. രാത്രി പച്ചക്കറിയുമായി വന്ന ലോറി പോലീസ് തടഞ്ഞ് ഡ്രൈവ റോട് വിവരങ്ങൾ തേടി.

കുമളിയിൽ നിന്നും പത്തനംതിട്ടയിലേക്ക് പച്ചക്കറിയുമായി പോകുന്നുവെന്നാണ് ഡ്രൈ വർ പോലീസിനോട് പറഞ്ഞത്. തുടർന്ന് വിശദമായി വാഹനം പരിശോധിക്കാൻ തുനി ഞ്ഞതോടെ ഡ്രൈവർ പോലീസിനെ വെട്ടിച്ച് പാലത്തിൽ നിന്നും ആറ്റിലേക്ക് ചാടുകയാ യിരുന്നു.

പിന്നാലെ പോലീസ് പരിസരങ്ങളിലെല്ലാം തെരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. പാലത്തിൽ നിന്നും ഇയാൾ താഴെയുള്ള കുറ്റിക്കാട്ടിലേക്കാണ് വീണതെന്ന് പോലീസ് സം ശയിക്കുന്നുണ്ട്. ഡ്രൈവർ രക്ഷപെട്ടതോടെ പോലീസ് നടത്തിയ വിശദ പരിശോധനയിൽ ലോറിയിൽ നിന്നും 450 ഗ്രാം കഞ്ചാവ് കണ്ടെത്തി.ലോറി മുണ്ടക്കയം പോലീസ് കസ്റ്റഡി യിലെടുത്ത് കേസ് രജിസ്റ്റർ ചെയ്തു. തിരുവല്ല രജിസ്ട്രേഷനിലുള്ള വാഹനമാണ് പോലീ സിന്‍റെ കസ്റ്റഡിയിലുള്ളത്. രക്ഷപെട്ട ഡ്രൈവറെ കണ്ടെത്താൻ വാഹന പരിശോധനയട ക്കം കർശന നടപടികൾ പോലീസ് സ്വീകരിച്ചിട്ടുണ്ട്