മുണ്ടക്കയം സര്‍ക്കാരാശുപത്രിയില്‍ ഈവനിങ് ഒ.പി.പ്രവര്‍ത്തനം തുടങ്ങി.ഹൈറേ ഞ്ചിന്റെ മെഡിക്കല്‍ കോളജ് എന്നറിയപ്പെടുന്ന മുണ്ടക്കയം കുടുംബാരോഗ്യ കേന്ദ്ര ത്തില്‍ ഉച്ചകഴിഞ്ഞ് 2 മുതല്‍ വൈകിട്ട് ആറുവരെ ഒ.പി.പ്രവര്‍ത്തനം തുടങ്ങി. ഈവ നിങ് ഒ.പി.പ്രവര്‍ത്തനം നടത്താത്തിതിലും ഡോക്ടറുമാരുടെസേവനം കാര്യമായി ല ഭ്യമല്ലന്നും വാർത്തകളെ തുടർന്നാണ നടപടി.
കോടിക്കണക്കിനു രൂപ മുടക്കി ആധുനീക സൗകര്യങ്ങളോടെ നിര്‍മ്മിച്ച ആശുപത്രി യില്‍  ഒരു ഡോക്ടറുടെ സേവനം മാത്രമെ ലഭിച്ചിരുന്നുളളൂ.ആറോളം ഡോക്ടര്‍മാര്‍ സേവനം നടത്തിയിരുന്ന ഇവിടെ ദിനംപ്രതി ആയിരത്തിലധികം രോഗികള്‍ ചികില്‍ സ തേടിയെത്തിയിരുന്നു.എന്നാല്‍ ഡോക്ടര്‍മാരുടെ സേവനം കുറഞ്ഞതോടെ ചികി ല്‍സ തേടിയെത്തുന്നവര്‍ വലയുന്ന സാഹചര്യമായിരുന്നു.പ്രാഥമീക ആരോഗ്യ കേന്ദ്ര മായിരുന്നത് സാമൂഹീക ആരോഗ്യ കേന്ദ്രമാക്കി ഉയര്‍ത്തുകയും താലൂക്ക് ആശുപത്രി യായി ഉയര്‍ത്തുമെന്നു പ്രഖ്യാപനം നടത്തുകയും ചെയതെങ്കിലും കുടുംബാരോഗ്യ കേ ന്ദ്രമായി തരം താഴ്ത്തുകയായിരുന്നു. ഇതോടെയാണ് ഡോക്ടര്‍മാരുടെ സേവനം ഗണ്യ മായി കുറഞ്ഞത്. ചങ്ങനാശ്ശേരിആശുപത്രിയില്‍ നിന്നാണ് പുതിയ ഡോക്ടറുടെ നിയമ നം നടത്തിയത്.