കാഞ്ഞിരപ്പള്ളിയുടെ സ്വപ്നപദ്ധതിയായ കാഞ്ഞിരപ്പള്ളി ബൈപാസ് നിര്‍മ്മാണ ഏജ ന്‍സിയായ കേരളാ റോഡ്‌സ് ആന്റ് ബ്രിഡ്ജസ് കോര്‍പ്പറേഷന്‍ ടെണ്ടര്‍ ചെയ്തു. കാഞ്ഞി രപ്പള്ളി ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്ന ഭാഗത്ത് ദേശീയ പാത 183 യില്‍ ഉള്ള വള വില്‍ നിന്ന് ആരംഭിച്ച് കാഞ്ഞിരപ്പള്ളി മണിമല റോഡിനു കുറുകെ മേല്‍പ്പാലം നിര്‍ മ്മിച്ച് ദേശീയപാതയിലെ റാണി ഹോസ്പിറ്റലിനും സമീപം എത്തുന്ന രീതിയില്‍ 1.626 കിലോമീറ്റര്‍ നീളത്തില്‍ 15 മുതല്‍ 18 മീറ്റര്‍ വീതിയില്‍ ബൈപാസ് നിര്‍മ്മിക്കുന്നതാ ണ് പദ്ധതി. ഇതിനായി 3 ഹെക്ടര്‍ 49 ആര്‍ 84 ച.മീ. സ്ഥലം ആണ് പദ്ധതിക്ക് ആകെ ആവശ്യമുള്ളത്. (8 ഏക്കര്‍ 42.8 സെന്റ് സ്ഥലം). 29 വസ്തു ഉടമസ്ഥരില്‍ നിന്ന് 13 സര്‍ വേ നമ്പറുകളിലായി കിടക്കുന്ന പ്രസ്തുത ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്തു.
24 കോടി 76 ലക്ഷത്തി 41590 രൂപ നല്‍കിയാണ് സ്ഥലമേറ്റെടുക്കല്‍ പൂര്‍ത്തിയാക്കി യത്. കാഞ്ഞിരപ്പള്ളിക്ക് ഒരു ബൈപാസ് എന്ന ആശയത്തിന് തുടക്കമിട്ടത് 2004 ആ ണ്. വിവിധ കാരണങ്ങളാല്‍ അന്ന് അത് നടന്നില്ല. 2006 ല്‍ വീണ്ടും ഇതിനുള്ള ശ്രമ ങ്ങള്‍ തുടങ്ങി. 12-04-2007ല്‍ പൊതുമരാമത്ത് വകുപ്പ് 31450000 രൂപയുടെ അടങ്കലില്‍ ഒരു റഫ് കോസ്റ്റ് എസ്റ്റിമേറ്റ് തയാറാക്കി. എന്നാല്‍ സ്വകാര്യഭൂമി ഏറ്റെടുക്കാന്‍ അതില്‍ ഫണ്ട് ഉള്‍പ്പെടുത്തിയിരുന്നില്ല. ഒരു കോടി രൂപ എം എല്‍ എ ഫണ്ട് ഉപയോഗിച്ച് സ്ഥ ലം വാങ്ങാന്‍ നിര്‍ദ്ദേശിച്ചു. എന്നാല്‍ എം എല്‍ എ ഫണ്ട് സ്ഥലം വാങ്ങാന്‍ നിയമനാനു സൃതം സാധ്യമല്ലാത്തതിനാല്‍ അതും നടന്നില്ല. 12052008 ല്‍ വീണ്ടും 9.25 കോടി രൂ പയുടെ പുതിയ നിര്‍ദ്ദേശവുമായി മുമ്പോട്ടു പോയി. ഇതിന്റെ ഭാഗമായി 10-7-2010 ല്‍ കോട്ടയം ജില്ലാ കളക്ടര്‍ 3.9830 ഹെക്ടര്‍ സ്ഥലം ഏറ്റെടുക്കാന്‍ ലാന്റ് റവന്യൂ കമ്മീഷ ണര്‍ക്ക് റിക്വസ്റ്റ് സമര്‍പ്പിച്ചു.
അന്ന് നിലവിലുണ്ടായിരുന്നത് 1894 ലെ എല്‍ എ ആക്ട് ആയിരുന്നു. 28-11-2008 ലെ സ.ഉ.(സാധാ) നം. 1998/2008/ PWD ഉത്തരവ് പ്രകാരം സര്‍ക്കാര്‍ ഭൂമി ഏറ്റെടുക്കലിന് അനുമതി നല്കി ഉത്തരവ് പുറപ്പെടുവിച്ചു. ഈ ഉത്തരവ് പ്രകാരം നിലവിലെ നിയമങ്ങ ളും ചട്ടങ്ങളും കൃത്യമായി പാലിക്കാതെ ഭൂമി ഏറ്റെടുക്കാന്‍ അന്നത്തെ ജനപ്രതിനിധി കളും പൊതുമരാമത്ത്, റവന്യൂ വകുപ്പുകള്‍ ശ്രമിച്ചതോടെ ബൈപാസിന്റെ നിര്‍മ്മാ ണത്തിന്റെ കഷ്ടകാലം ആരംഭിച്ചു. വസ്തു ഉടമസ്ഥര്‍ ഭൂമി ഏറ്റെടുക്കുന്നതിനെതിരെ ബഹു.ഹൈക്കോടതിയെ സമീപിക്കുന്നു. നിലവിലെ ഭൂമി ഏറ്റെടുക്കാനുള്ള നിയമ ങ്ങളും ചട്ടങ്ങളും ലംഘിച്ചുകൊണ്ടുള്ള ബൈപാസ് നടപടികള്‍ ബഹു.ഹൈക്കോടതി സ്റ്റേ ചെയ്തു. ഇത് 2010 ലാണ് സംഭവിക്കുന്നത്. നിലവിലെ കാഞ്ഞിരപ്പള്ളി നിയോജകമ ണ്ഡലം രൂപീകരിക്കുന്നതിന് മുമ്പാണ് ഇത്രയും കാര്യങ്ങള്‍ സംഭവിച്ചത്.
2011 ലെ നിയോജകമണ്ഡല പുനഃസംഘടനയോടെ മുന്‍പ് വാഴൂര്‍ നിയോജകമണ്ഡല ത്തിലുണ്ടായിരുന്ന പ്രദേശങ്ങള്‍ കൂടി കാഞ്ഞിരപ്പള്ളിയുടെ ഭാഗമാകുകയും ഇന്നത്തെ രൂപത്തില്‍ കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലമാകുകയും ചെയ്തു. 2011 ലെ പൊതു തി രഞ്ഞെടുപ്പില്‍ എൻ ജയരാജ് എം എല്‍ എ ആയി തിരഞ്ഞെടുക്കപ്പെട്ട് വന്നപ്പോള്‍ കാ ഞ്ഞിരപ്പള്ളി ബൈപാസുമായി ബന്ധപ്പെട്ട വിഷയം കോടതിയുടെ പരിഗണനയിലാ യിരുന്നതിനാല്‍ തുടര്‍ നടപടികള്‍ സാധ്യമായിരുന്നില്ല. ജനപ്രതിനിധികള്‍ക്ക് കോട തിയുടെ പരിഗണനയിലിക്കുന്ന കേസുകളില്‍ ഇടപെടുന്നതിന് പരിമിതിയുണ്ട്. 2012 ല്‍ ഹൈക്കോടതി കേസ് പരിഗണിച്ച് ഭൂമി നിലവിലുള്ള നിയമങ്ങളും ചട്ടങ്ങളും കൃത്യമായി പാലിച്ച് മാത്രമേ ഭൂമി ഏറ്റെടുക്കാവു എന്ന വ്യവസ്ഥയില്‍ ഏറ്റെടുക്കല്‍ നടപടികള്‍ക്ക് അനുവാദം നല്കി.
ഇതിനിടെ 2013 ല്‍ ഭൂമി ഏറ്റെടുക്കല്‍ സംബന്ധിച്ച പുതിയ നിയമം കേന്ദ്രസര്‍ക്കാര്‍  പാസാക്കി. 2013 ലെ കേന്ദ്ര നിയമത്തിന് 2015 സെപ്റ്റംബര്‍ 19 ന് മാത്രമാണ്. സംസ്ഥാ ന സര്‍ക്കാര്‍ ചട്ടം നിലവിലില്ലാതെ കേരളത്തിലൊരിടത്തും സ്ഥലമേറ്റെടുക്കല്‍ സംബ ന്ധിച്ച യാതൊരു നടപടികളും സാധ്യമായിരുന്നില്ല. ചുരുക്കത്തില്‍ 3 വര്‍ഷക്കാലം ചട്ട ങ്ങള്‍ രൂപീകരിക്കാത്തത് മൂലം ഭൂമിയേറ്റെടുക്കല്‍ നടപടികള്‍ നടന്നില്ല. ഇതിനുശേ ഷം ചട്ടപ്രകാരമുള്ള സ്റ്റേറ്റ് ലെവല്‍ എംപവേര്‍ഡ് കമ്മിറ്റിയുടെ അനുമതിയോടെ 16012016 ല്‍ കാഞ്ഞിരപ്പള്ളി വില്ലേജിലെ 308.13 ആര്‍ സ്ഥലം ഏറ്റെടുക്കാന്‍ ഉത്തര വായി. 2016-17 ലെ സംസ്ഥാന ബജറ്റില്‍ 20 കോടി രൂപ ആദ്യഘട്ടം പ്രവര്‍ത്തനങ്ങള്‍ ക്കായി അനുവദിച്ചു. 2016 ലെ പൊതു തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്ന തിനാല്‍ തുടര്‍ നടപടികള്‍ നിര്‍ത്തിവച്ചു. 2016-17 പുതിയ സര്‍ക്കാരിന്റെ പുതുക്കിയ ബജറ്റില്‍ ബൈപാസ് കിഫ്ബി പദ്ധതിയായി പ്രഖ്യാപിച്ചു. ഇതിന്റെ അടിസ്ഥാനത്തി ല്‍ 27-09-2016 ല്‍ പൊതുമരാമത്ത് വകുപ്പിന്റെ .1324/2016 ഉത്തരവ് പ്രകാരം ബൈ പാസിന്റെ വിശദമായ ഡിസൈനും റിപ്പോര്‍ട്ടും എസ്റ്റിമേറ്റും തയാറാക്കാന്‍ കിഫ്ബി യുടെ സ്‌പെഷല്‍ പര്‍പ്പസ് വെഹിക്കിള്‍ ആയി നിശ്ചയിച്ചിരുന്ന കേരളാ റോഡ്‌സ് ആന്റ് ബ്രിഡ്ജസ് കോര്‍പ്പേറേഷന്‍ ലിമിറ്റഡിനെ ചുമതലപ്പെടുത്തി. അവര്‍ തയാറാ ക്കിയ ഡിസൈന്‍ പ്രകാരം 15 മീറ്റര്‍ വീതി ആയിരുന്നത് ഒരു ഘട്ടത്തില്‍ 12 മീറ്റര്‍ ആ ക്കി മാറ്റുന്നതിനായി കിഫ്ബിയുടെ ഭാഗത്തുനിന്നും നീക്കമുണ്ടായി.
എന്നാല്‍ ഈ വിഷയം അറിഞ്ഞപ്പോള്‍ തന്നെ 4.4.2018 ല്‍ എൻ ജയരാജ് ആവശ്യപ്പെ ട്ടതിനെ തുടര്‍ന്ന് ആ നീക്കം മരവിപ്പിച്ചു. 25-05-2018 ലെ കിഫ്ബി എക്‌സിക്യൂട്ടീവി കമ്മിറ്റി തീരുമാന പ്രകാരം ആവശ്യമായ സ്ഥലമേറ്റെടുക്കാനുള്‍പ്പെടെ ബൈപാസ് നി ര്‍മ്മാണത്തിനായി 78.69 കോടി രൂപ അനുവദിച്ച് ഉത്തരവായി. ഈ സന്ദര്‍ഭത്തിലൊ ക്കെ 2009 ല്‍ തയാറാക്കിയ പൊതുമരാമത്ത് വകുപ്പ് തയാറാക്കിയ അലൈന്‍മെന്റി ലും ഡിസൈന്റെയും അടിസ്ഥാനത്തിലാണ് പുതിയ ഏജന്‍സിയും ഡിസൈന്‍ ത യാറാക്കിയിരുന്നത്. ദേശീയപാതയുമായി ചേരുന്ന രണ്ട് ഭാഗങ്ങളിലും സുരക്ഷ വര്‍ദ്ധി പ്പിക്കുന്നതിന്റെ ഭാഗമായി വെല്‍മൗത്തും ഡിവൈഡറുകളും കൂടി ഉള്‍പ്പെടുത്തി പുതുക്കിയ ഡിസൈന്‍ തയാറാക്കാന്‍ എൻ ജയരാജ് നിര്‍ദ്ദേശം നല്‍കി.  ഇതനുസരിച്ച് ആര്‍ ബി ഡി സി കെ ചുമതലപ്പെടുത്തി കിറ്റ്‌കോ തയാറാക്കിയ പുതിയ ഡിസൈന്‍ പ്രകാരം ആദ്യം ആവശ്യമായിരുന്ന സ്ഥലം കൂടാതെ അധിക സ്ഥലം ഏറ്റെടുക്കേണ്ട തായി വന്നു. അതോടെ സാമൂഹ്യാഘാതപഠനമുള്‍പ്പെടെ എല്ലാ സ്ഥലമേറ്റെടുക്കല്‍ നടപടികളും ആവര്‍ത്തിക്കേണ്ടി വന്നു. 22-02-2019 ലെ റവന്യൂ വകുപ്പിന്റെ സ.ഉ.(അച്ചടി) നം.17/2019/റ.വ. ഉത്തരവ് പ്രകാരം കൂടുതലായി വേണ്ടി വന്ന 80.3 ആര്‍ സ്ഥലം കൂടി ഏറ്റെടുക്കുന്നതിന് അനുമതി ലഭിച്ചു. രണ്ടാം സാമൂഹ്യ ആഘാത പഠന റിപ്പോര്‍ട്ട് 27052019 ല്‍ ലഭിച്ചു. തുടര്‍ന്ന് 2015 ലെ ചട്ടപ്രകാരം ഭൂമിയേറ്റെടുക്കാന്‍ പ്രാരംഭചെലവിനായി കിഫ്ബി റവന്യൂ വകുപ്പിന് 50 ലക്ഷം രൂപ കൈമാറി. ഇതിലൊക്കെയും ഏറെ ശ്രമകരമായ ജോലി 43 സബ് ഡിവിഷനുകളിലായി 29 ഉടമസ്ഥരുടെ പേരിലുള്ള സ്ഥലം അളന്നു തിട്ടപ്പെടുത്തുകയായിരുന്നു. വില കണക്കാക്കുന്നതിനായി ആ പ്രദേശത്ത് നടന്ന 1500 ആധാരങ്ങള്‍ പരിശോധിച്ചു. ഏറ്റെടുത്ത ഭൂമിക്ക് സമാനമായ ഭൂമികളുടെ വില പ്രസ്തുത വസ്തു ഉടമസ്ഥരെ നേരിട്ട് കണ്ട് ബോധ്യപ്പെടുത്തുകയെന്നത് കഠിനപ്രയത്‌നത്തിലൂടെയാണ് സാധിച്ചത്. 2 പ്രളയങ്ങളും, കോവിഡ് ലോക് ഡൗണ്‍ മൂലമുള്ള അരക്ഷിതാവസ്ഥ, നിരവധി ഇലക്ഷന്‍ പെരുമാറ്റ ചട്ടങ്ങള്‍ എന്നീ കടമ്പകളുടെ ഇടയിലൂടെയാണ് ഇത് സാധിച്ചെടുത്തത്.
ബൈപാസിന് 7 മീറ്റര്‍ വീതിയുള്ള അവിഭക്ത രണ്ട്-വരി കാരിയേജ് വേ ഉണ്ട്. ഇരുവശത്തും 1.5 മീറ്റര്‍ ടൈല്‍ഡ് ഫുട്പാത്ത്, അതിന് പുറമേ ഇരുവശത്തും 1 മീറ്റര്‍ വീതിയില്‍ മണ്‍ പ്രദേശം, ആവശ്യമായ സ്ഥലങ്ങളില്‍ ഫുട്പാത്ത് കം ഡ്രെയിനേജും നിര്‍ദേശിച്ചിട്ടുണ്ട്. മണിമല റോഡിനും ചിറ്റാര്‍പുഴയ്ക്കും കുറുകെയുള്ള പാലത്തിന് 90 മീ നിളമാണ് ആണ് ഉള്ളത്. ആകെയുള്ള വീതി 14.50 മീറ്ററില്‍ 7.50 മീറ്റര്‍ വീതിയുള്ള അവിഭക്ത രണ്ടുവരി പാത, 1.50 മീറ്റര്‍ നടപ്പാത എന്നിവ ഉള്‍പ്പെടുന്നു. 1.50 മീറ്റര്‍ ഫുട്പാത്ത്, 0.25 മീറ്റര്‍ ഹാന്‍ഡ് റെയില്‍, ഇരുവശങ്ങളിലും 0.50 മീറ്റര്‍ ക്രാഷ് ബാരിയറുകള്‍ എന്നിവയും ഉള്‍പ്പെടുത്തിയിരിക്കുന്നു. ഇതിനായി പുതുക്കിയ എസ്റ്റിമേറ്റ് തുക 20.65 കോടിയും ജോലി പൂര്‍ത്തിയാക്കാനുള്ള സമയം 18 മാസവുമാണ്. 23.08.2022 ന് പ്രവൃത്തി ടെന്‍ഡര്‍ ചെയ്തു, സാങ്കേതിക ബിഡ് 28.09.202 ന് തുറക്കും. ഇപ്പോഴത്തെ സ്ഥിതിയില്‍ 2024 ഫെബ്രുവരിയോടെ ബൈപാസ് നിര്‍മ്മാണ പ്രവര്‍ത്തി പൂര്‍ത്തിയാക്കാമെന്നാണ് പ്രതീക്ഷിക്കുന്നത്