തപാൽ വകുപ്പിന്റെ ഇന്ത്യ പോസ്റ്റ് പേയ്മെന്റ് (IPPB) ബാങ്ക് വഴി നടപ്പിലാക്കുന്ന അ പകട ഇൻഷ്വറൻസ് പോളിസിയിൽ ചേരുന്നതിന്ന് 24 ചൊവ്വാഴ്ച കാഞ്ഞിരപ്പള്ളി ഹെഡ് പോസ്റ്റ് ഓഫീസിൽ മേള സംഘടിപ്പിക്കും. ഒരു വർഷത്തേയ്ക്ക് 396 രൂപയാണ് പ്രീമി യം . ഏതെങ്കിലും വിധത്തിലുള്ള അപകട മരണമോ അംഗവൈകല്യമോ സംഭവിച്ചാ ൽ 10 ലക്ഷം രൂപ ലഭിക്കും. അപകടം മൂലം ആശുപത്രിയിൽ അഡ്മിറ്റ് ആയാൽ അറു പതിനായിരം രൂപയും കിടത്തി ചികിത്സ ആവശ്യമില്ലാത്ത സാഹചര്യത്തിൽ  മുപ്പതി നായിരം രൂപയും ചികിത്സ ചിലവ് ലഭിക്കും. ഇത് കൂടാതെ  ആശുപത്രിയിൽ അഡ്മിറ്റ് ആകുന്ന ദിവസങ്ങളിൽ  10  ദിവസത്തേയ്ക്ക് ദിവസം ആയിരം രൂപ വീതം ലഭിക്കും.

അപകട മരണം സംഭവിക്കുന്ന സ്ഥലത്ത് നിന്നും മൃതശരീരം വീട്ടിൽ എത്തിക്കുന്ന തിന് 25000 രുപയും സംസ്കാര ചിലവുകൾക്ക് 5000 രൂപയും ലഭിക്കും. മരണപ്പെടുന്ന വ്യക്തിയുടെ മക്കളുടെ പഠനച്ചിലവിന് ഒരു ലക്ഷം രൂപ ലഭിക്കും. 18 മുതൽ 65 വരെ പ്രായമുള്ളവർക്ക് ചേരാം. ആധാർ കാർഡും , മൊബൈൽ ഫോണും കൊണ്ടുവരണം. അപകട ഇൻഷുറൻസിൽ ചേരുവാൻ IPPB അക്കൗണ്ട് ഉണ്ടായിരിക്കേണ്ടതാണ്. IPPB അക്കൗണ്ട് ഇല്ലാത്തവർക്ക് അക്കൗണ്ട് തുടങ്ങാനുള്ള സൗകര്യം പോസ്റ്റ്‌ ഓഫീസിൽ ഒരുക്കുന്നതാണ്. ഫോൺ:7827024770, സമയം- 10 AM to 4 PM