40 വര്‍ഷത്തോളമായി പ്രസിഡന്‍റായിരുന്ന കേരള കോണ്‍ഗ്രസ് (എം) ലെ ജോര്‍ജ്ജ് വര്‍ ഗ്ഗീസ് പൊട്ടംകുളം വീണ്ടും ബാങ്ക് പ്രസിഡന്‍റായി ഐക്യകണ്ഡേന തെരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്‍റായി കോണ്‍ഗ്രസിലെ സുനിജ സുനില്‍ തെരഞ്ഞെടുക്കപ്പെട്ടു.

കാഞ്ഞിരപ്പള്ളി സര്‍വ്വീസ് സഹകരണ ബാങ്കിലേക്ക് നടന്ന ഭരണസമിതി തെരഞ്ഞെടുപ്പി ല്‍  മികച്ച ഭൂരിപക്ഷത്തില്‍ യു.ഡി.എഫ് മുന്നണിയിലെ 11 പേരും വിജയിച്ചു. പൊതു മ ണ്ഡലത്തില്‍ ജോളി മടുക്കക്കുഴി, ജോര്‍ജ്ജ് വര്‍ഗ്ഗീസ് പൊട്ടംകുളം, ജോബ് കെ. വെട്ടം, തോമസുകുട്ടി ഞള്ളത്തുവയലില്‍, ഫിലിപ്പ് നിക്കോളാസ്, റ്റോജി വെട്ടിയാങ്കല്‍ നിക്ഷേപ മണ്ഡലത്തില്‍ സ്റ്റനി സ്ലാവോസ് വെട്ടിക്കാട്ട്, വനിത മണ്ഡലത്തില്‍ ജെസ്സി ഷാജന്‍, സുനിജ സുനില്‍, റാണി മാത്യു, പട്ടികജാതി സംവരണ മണ്ഡലത്തില്‍ മോഹനന്‍ റ്റി.ജെ. എന്നിവ രാണ് തെരഞ്ഞെടുക്കപ്പെട്ടത്.

152 കോടി രൂപ ഡിപ്പോസിറ്റും 96 കോടി രൂപ ലോണുമായി കാഞ്ഞിരപ്പള്ളി താലൂക്കി ലെ മികച്ച സര്‍വ്വീസ് സഹകരണ ബാങ്ക്, സഹകരണ മേഖലയിലെ ഏറ്റവും ഉയര്‍ന്ന  ക്ലാ സ് വണ്‍ സൂപ്പര്‍ ഗ്രേഡ് പദവിയും ബാങ്കിന് ലഭിച്ചിട്ടുണ്ട്. മുന്‍പ് കേരള്തതിലെതന്നെ ഏ റ്റവും നല്ല സഹകരണ ബാങ്കിനുള്ള അവാര്‍ഡ്  ലഭിച്ചിട്ടുണ്ട്.തമ്പലക്കാട്, ആനക്കല്ല്, കാ ളകെട്ടി, വിഴിക്കിത്തോട്, കാഞ്ഞിരപ്പള്ളി കുരിശുകവല, കാഞ്ഞിരപ്പള്ളി കത്തീഡ്രല്‍ ജം ഗ്ഷന്‍ എന്നിവിടങ്ങളിലായി 6 ശാഖകള്‍ പ്രവര്‍ത്തിക്കുന്നു. ഞായറാഴ്ച ബാങ്കിംഗ് സൗ കര്യം, കോര്‍ ബാങ്കിംഗ്സൗകര്യങ്ങള്‍ ഇവിടെ ലഭ്യമാണ്.

15100 അംഗങ്ങളുടെ ബാങ്കിന്‍റെ പ്രവര്‍ത്തനപരിധി കാഞ്ഞിരപ്പള്ളി പഞ്ചായത്തിലെ 18 വാര്‍ഡുകളും പാറത്തോട് പഞ്ചായത്തിലെ പൊടിമറ്റം, ആനക്കല്ല് ഭാഗവുമാണ്. നിലവി ല്‍ 7% പലിശനിരക്കില്‍ കാര്‍ഷികവായ്പയും മറ്റിതര വായ്പകളും മിതമായ വ്യവസ്ഥ യില്‍ ഏറ്റവും വേഗ്തതില്‍തന്നെ നല്‍കിവരുന്നു. ബാങ്കിന്‍റെ പൊതു ഫണ്ടില്‍നിന്നും ഒട്ടേ റെ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ നോത്തിവരുന്നു. ബാങ്കിന്‍റെ പൂര്‍ണ്ണ നിയന്ത്രണത്തില്‍ പ്ര വര്‍ത്തിക്കുന്ന ജനത ഡിപ്പാര്‍ട്ട്മെന്‍റ് സ്റ്റോറിലൂടെ മിതമായ വിലയില്‍ ഗുണമേന്മയുള്ള പലവ്യഞ്ജനസാധനങ്ങള്‍ വിതരണം നടത്തിവരുന്നതായും ഭരണസമിതി അംഗങ്ങള്‍ അ റിയിച്ചു.