ബംഗളൂരുവിലെ പെൺകുട്ടി ജെസ്നയല്ല; ക്രൈംബ്രാഞ്ചിനെ വട്ടം ചുറ്റിച്ച് വ്യാജ പ്രചരണം

ജെസ്നയെ തേടി ബംഗളൂരിലെത്തിയ അന്വേഷണ സംഘത്തിനു നിരാശ. അന്വേഷണത്തി ൽ ജെസ്നയെയും കാമുകനെയും കണ്ടെത്താനായില്ല. മുക്കൂട്ടുതറയിൽ നിന്നും ദുരൂഹ സാഹചര്യത്തിൽ കാണാതായ ജെ‌സ്ന ബംഗളൂരിലെ ജെഗിനിയിൽ കണ്ടതായി നേരത്തെ വാർത്തകൾ പ്രചരിച്ചിരുന്നു. രൂപം മാറ്റിയ ജെസ്ന ഇവിടെ ജോലി ചെയ്യുന്നതായി മലയാളികൾ കണ്ടതായിട്ടായിരുന്നു റിപ്പോർട്ട്. എന്നാൽ ഇവിടെ അന്വേഷണം നടത്തിയ ക്രൈംബ്രാഞ്ചിന് ജെസ്നയെ കണ്ടെത്താനായില്ല.

മലയാളികൾക്ക് തെറ്റുപറ്റിയതാകാമെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. ജെസ്‌ന അവിടെ ഒരു കമ്പനിയില്‍ ജോലി ചെയ്യുകയാണെന്നും പല്ലിലെ കമ്പി മാറ്റി തിരിച്ചറിയാ നാവാത്ത വിധം വേഷമണിഞ്ഞാണ് യാത്രയെന്നുമായിരുന്നു പ്രചരിച്ചിരുന്നത്. ജെഗിനി യില്‍ വ്യാപാരിയായ ഒരു മലയാളി ജെസ്‌നയെ തിരിച്ചറിഞ്ഞതായും സോഷ്യൽ മീഡിയ യിൽ പ്രചരിപ്പിച്ചിരുന്നു. എന്നാൽ ഈ മലയാളി കണ്ടത് ജെസ്നയല്ലെന്നാണ് ക്രൈംബ്രാ ഞ്ച് വിശദീകരിക്കുന്നത്.

ബംഗളൂരുവിനു 20 കിലോമീറ്റര്‍ അകലെ ഗ്രാനൈറ്റ് പോളീഷിനു പ്രസിദ്ധമായ ജെഗിനി യില്‍ മലയാളികളുടെ നിരവധി കടകളുണ്ട്. ഇവരില്‍ ഒട്ടേറെപ്പേരെ പൊലീസ് വീഡി യോ കാണിച്ചു. മലയാളികളുടെ വാട്‌സ്ആപ് കൂട്ടായ്മകളിലും ഈ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. ആരും ജെസ്‌നയെ കണ്ടതായി സൂചന നല്‍കിയില്ല. ‌