ഭിക്ഷ ത്തേടിയെത്തിയ ആൾ നമസ്ക്കരിക്കുവാൻ സ്ഥലം ചോദിച്ച് വീടിനുള്ളിലേ ക്കു ബലമായി കയറാൻ ശ്രമം. ഗൃഹനാഥയുടെ ചെറുത്തു നിൽപ്പിനെ തുടർന്ന് ഇയാൾ ഓടി മറഞ്ഞു. കാഞ്ഞിരപ്പള്ളി ഒന്നാം മൈൽ കൊല്ലoകുളം കൊച്ചു റോഡ്നിൽ  പുതു പറമ്പിൽ ജലാലിന്റെ വീട്ടിൽ ബുധനാഴ്ച ഉച്ചയോടു കൂടിയാണ് സംഭവം.
കറുത്ത പർദ്ദ ധരിച്ച് മാസ് ക്കും വെച്ച് വീടിന്റെ പിന്നിലൂടെ എത്തിയ ഇയാൾ നമ സ്ക്കരിക്കുവാൻ സ്ഥലം ആവശ്യപ്പെട്ട് ബഹളം കൂട്ടി വീടിന്റെ പിന്നിലൂടെ എത്തി യത് ഗൃഹനാഥയ്ക്ക് സംശയം തോന്നി. ഇതോടെ ഇവർ വീടിനുള്ളിൽ കയറി ഡൽഹി യിൽ നേവിയിൽ ജോലി ചെയ്യുന്ന മകനെ വിളിച്ചു പറഞ്ഞു. മകൻ ഡൽഹിയിൽ നി ന്നും കാഞ്ഞിരപ്പള്ളി പൊലീസ് സ്റ്റേഷനിലേക്കു വിളിച്ചു പറഞ്ഞു. ഇതോ ടെ പൊലീസ് പാഞ്ഞെത്തി പരിശോധന നടത്തിയെങ്കിലുഠ ആളെ കിട്ടിയില്ല. ശരീര പ്രകൃത c കണ്ടിട്ട് പുരുഷലക്ഷണമാണെന്ന് ഗൃഹനാഥ പറയുന്നു. ഭർത്താവ് ജലാൽ കാഞ്ഞിരപള്ളി പേട്ട കവലയിലുള്ള കൂൾ ബാറിലായിരുന്നു.
റമദാന്റെ പേര് പറഞ്ഞ് ഒട്ടേറെ പേർ ഇങ്ങനെയിറങ്ങിയിട്ടുണ്ട്. കഴിഞ്ഞ വാരം കാഞ്ഞിരപള്ളി പട്ടിമറ്റം ജുമാ മസ്ജിദിലെ ഇമാമിന്റെ വീട്ടിലെത്തി ഗൃഹനാഥയുടെ രണ്ടു പവന്റെ സ്വർണ്ണ മാല കവർന്നിരുന്നു