ജനവാസമേഖലകളിലെത്തി ജനങ്ങളെ അക്രമിക്കുകയും കൃഷി നശിപ്പിക്കു കയും ചെയ്യുന്ന കാട്ടുപന്നികളെ ക്ഷുദ്രജീവികളായി പ്രഖ്യാപിക്കുന്നതിനു തടസം നില്‍ക്കുന്നതു സംസ്ഥാന സര്‍ക്കാരും ജനപ്രതിനിധികളു മാണെന്നതി ല്‍ വ്യക്തമായ തെളിവുകളുണ്ടെന്ന് ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവ. അഡ്വ. വി.സി. സെബാസ്റ്റ്യന്‍ ആരോപിച്ചു. ഇന്‍ഫാം പാലാ രൂപത നേതൃസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ട രേഖകള്‍ സമര്‍പ്പിക്കാതെ നിരന്തരം കേന്ദ്ര ത്തെ പഴിചാരി ഒളിച്ചോട്ടം നടത്തുന്ന പ്രക്രിയയില്‍നിന്നു സംസ്ഥാന വനം വകുപ്പ് പിന്മാറണം. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ കാട്ടുപന്നിക ളെ നിയന്ത്രിക്കുവാന്‍ പഞ്ചായത്തുകള്‍ക്കു പൂര്‍ണ അധികാരമുണ്ടെന്നിരി ക്കെ കേരളത്തില്‍ മാത്രം ഈ നടപടി അട്ടിമറിക്കുന്നു. ഈ കേന്ദ്രനയം നടപ്പി ല്‍ വരുത്താന്‍ സംസ്ഥാനം തയാറാകണം. രാഷ്ട്രീയ നേതൃത്വങ്ങളും ജനപ്രതി നിധികളും ചില വോട്ടുകേന്ദ്രങ്ങളെ തൃപ്തിപ്പെടുത്തുവാന്‍ കാട്ടുപന്നിക ളെ തൊടരുതെന്ന നിലപാട് സ്വീകരിച്ചിരിക്കുന്നത് എതിര്‍ക്കപ്പെടേണ്ടതാണെന്നും വി.സി. സെബാസ്റ്റ്യന്‍ പറഞ്ഞു.