മുണ്ടക്കയത്ത് ഒന്നേകാൽ  കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ.ഇടുക്കി കമ്പംമേ ട്ട്, കീച്ചാളിൽ കെ.കെ. സാജു (42)നെയാണ് മുണ്ടക്കയം എസ്. ഐ. പി.കെ. ജോസിയുടെ നേതൃത്വത്തിൽ പൊലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച രാവിലെ 9.30ന് മുണ്ടക്കയം കല്ലേ പാലം ജങ്ഷനിൽ വച്ചു സ്കൂട്ടറിലെത്തിയ ഇയാളെ പിടികൂടുകയായിരുന്നു. സ്കൂട്ടറിന്റെ സീറ്റിനടിയിൽ  സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ് കണ്ടെത്തിയത്.

പോലീസ് ചെക്കിങ്ങ് കണ്ട് സ്കൂട്ടർ ഉപേക്ഷിച്ച് ഓടി രക്ഷപ്പെടുവാൻ ശ്രമിച്ച ഇയാളെ മുണ്ടക്കയം എസ്.ഐ ജോസി ടി കെ, എസ്.സി.പി.ഓ മാരായ ബെന്നി, നവാസ്, സി.പി. ഓ മാരായ റിച്ചാർഡ് സേവിയർ, സജു പി മാത്യു എന്നിവർ ചേർന്ന് പിടികൂടുകയായി രുന്നു. ഇയാൾക്കെതിരെ എൻ.ഡി.പി.എസ് ആക്ട് ജെ.ജെ ആക്ട് എന്നിവ പ്രകാരം കേസ് രജിസ്റ്റർ ചെയ്തു.

തമിഴ്നാട്ടിലെ കമ്പത്തു നിന്നും വാങ്ങിയ കഞ്ചാവ് കൊല്ലം വർക്കലയിൽ ഒരാൾക്കു കൊടുക്കുന്നതിനായി കൊണ്ടു പോകുകയായിരുന്നു വെന്ന് ഇയാൾ പൊലീസിനോടു സമ്മതിച്ചിട്ടുണ്ട്.