എരുമേലി : പൊതുസഥലത്ത് മദ്യപിക്കുന്നതറിഞ്ഞ് അന്വേഷണത്തിനെത്തിയ എക്‌സൈ സ് സിവിൽ ഓഫീസറെ മർദിച്ചെന്ന് പരാതി. മൂക്കിന് പരിക്കേറ്റ നിലയിൽ എരുമേലി റേഞ്ച് ഓഫീസിലെ സിവിൽ എക്‌സൈസ് ഓഫീസർ കെ എസ് രതീഷ് (38) നെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഞായറാഴ്ച വൈകിട്ട് എരുമേലി വാഴക്കാല ഭാഗത്താണ് സംഭവം. മൂന്നംഗ സംഘമാണ് മർദിച്ചത്. സംഭവത്തിന്‌ ശേഷം സംഘം ഓടി രക്ഷപെട്ടു. എരുമേലി പോലീസ് അന്വേഷ ണം ആരംഭിച്ചു.