കാഞ്ഞിരപ്പള്ളിയിൽ വൻ കഞ്ചാവ് വേട്ട ഇരുപത് കിലോയോളം കഞ്ചാവും, 150 ഗ്രാം ഓയിലുമായി രണ്ടു യുവാക്കൾ കാഞ്ഞിരപ്പള്ളി പോലീസിൻ്റെ പിടിയിൽ. ആല പ്പുഴ ചങ്ങനാശ്ശേരി സ്വദേശികളായ യുവാക്കളാണ് കാഞ്ഞിരപ്പള്ളി ബസ്റ്റാൻ്റിൽ വച്ച് പോലിസിൻ്റെ പിടിയിലായത്. ആലപ്പുഴ നെടുമുടി സ്വദേശിയായ വിനോദ് ഔസേഫ് (28), ചങ്ങനാശ്ശേരി തൃക്കൊടിത്താനം സ്വദേശി ജെബി ഗെയിംസ് (30) എന്നിവരെയാ ണ് പിടികൂടിയത്.

കാഞ്ഞിരപ്പള്ളി പോലീസിന് കിട്ടിയ രഹസ്യ വിവര ത്തിൻ്റെ അടിസ്ഥാനത്തിലാണ് ഇവരെ പിടികൂടിയത്. കമ്പത്തു നിന്നും ബസ് മാർഗം കഞ്ചാവും ഓയിലും ആലപ്പുഴയിലേക്ക് കടത്താനായിരുന്നു ഇവരുടെ പദ്ധതി. കഞ്ചാ വിൻ്റെ സ്ഥിരം കാരിയർമാരാണ് ഇവരെന്നാണ് പോലീസ് പറയുന്നത്. വിപണിയിൽ ലക്ഷക്കണക്കിന് രൂപ വിലവരുന്നതാണ് പിടിച്ചെടുത്ത സാധനങ്ങൾ.