എരുമേലി മുട്ടപ്പള്ളി നാല്പത് ഏക്കർ ഭാഗത്ത് കുന്നേൽ പറമ്പിൽ വീട്ടിൽ മനോജ് മകൻ കണ്ണൻ എന്നു വിളിക്കുന്ന ഷൈമോൻ (31) നെയാണ് എരുമേലി പോലീസ് അറസ്റ്റ് ചെയ്തത്. എരുമേലി മുട്ടപ്പള്ളി നാല്പത് ഏക്കർ ഭാഗത്ത് ചോനാട്ട്മാലിയിൽ ആയിഷാ ബീവിയെ ആണ് ഇയാൾ ആക്രമിച്ചത്.
ചിട്ടിയിടപാടുമായി ബന്ധപ്പെട്ട് ഇരുവരും തമ്മില് തര്ക്കം നിലനിന്നിരുന്നു . തുടർന്നുണ്ടായ വിരോധം മൂലം ഇയാൾ ആയിഷാബീവിയുടെ വീട്ടില് ചെല്ലുകയും വീട്ടുമുറ്റത്തു നിന്ന ഇവരെ ആക്രമിക്കുകയുമായിരുന്നു . ഇവരുടെ പരാതിയെ തുടർന്ന് എരുമേലി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും പ്രതിയെ പിടികൂടുകയുമായിരുന്നു. എരുമേലി സ്റ്റേഷൻ എസ്.എച്ച്.ഓ അനിൽകുമാർ വി.വി, എസ്.ഐ. മാരായ അനീഷ് എം.എസ്, അസീസ് , പോൾ മാത്യു , സുരേഷ് കെ ബാബു, സി.പി.ഓ മാരായ ജോബി, ഹരീഷ്, സിറാജുദ്ദീൻ, രാജേഷ് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.