മുണ്ടക്കയം: മൺസൂൺ പട്രോളിംഗിനിടെ വനപാലകൻ ഉൾവനത്തിൽ കുഴഞ്ഞ് വീണ് മരിച്ചു.കൊല്ലം മയ്യനാട് സ്വദേശി ആർ. സുനിൽ (47) ആണ് മരിച്ചത്. കുമരകം പക്ഷി സങ്കേതത്തിലെ ജീവനക്കാരനാണ്.പെരിയാർ കടുവാ സങ്കേതത്തിലെ ഉൾവനമായ ചൂഴിക്ക് സമീപം ചിങ്കപ്പാറയിൽ വച്ച് വ്യാഴാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് സുനിലിന് ശാരീരികാ സ്ഥത ഉണ്ടായത്.

ഉടൻ തന്നെ സഹപ്രവർത്തകരോടൊപ്പം തിരികെ രണ്ടര കിലോമീറ്ററോളം നടന്നുവെ ങ്കിലും കൂടുതൽ അവശനാകുകയായിരുന്നു. വിവരമറിഞ്ഞ് 5 കിലോമീറ്റർ അകലെ യുള്ള മൂഴിക്കൽ ഫോറസ്റ്റ് സ്റ്റേഷനിൽ നിന്നും എത്തിയ ജീവനക്കാരുടെ സഹായ ത്തോടെ സുനിലിനെ ചുമന്ന്മുഴിക്കലെത്തിച്ച ശേഷം വനം വകുപ്പിന്റെ ആംബുലൻ സിൽ മുണ്ടക്കയം ഗവൺമെന്റ് ആശുപത്രിയിൽ എത്തിച്ചപ്പോഴേയ്ക്കും മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി മോർ ച്ചറിയിൽ .