പൊൻകുന്നം : പി പി റോഡിൽ വീണ്ടും അപകടം. നിയന്ത്രണം തെറ്റി പാഞ്ഞെത്തിയ കാർ നിർത്തിയിട്ടിരുന്ന ഓട്ടോയിലിടിച്ച് കടയിലേക്ക് പാഞ്ഞുകയറി. അപകടത്തിൽ അഞ്ചു പേർക്ക് പരിക്ക് പറ്റി. തിങ്കളാഴ്ച രാവിലെ പത്തരയോടെ പൊൻകുന്നം പാലാ റോഡിൽ ഇളങ്ങുളം അമ്പലത്തിന് സമീപമായിരുന്നു. അപകടത്തിൽ രണ്ടു കുട്ടികൾ, രണ്ടു കാർ യാത്രികർ, ഓട്ടോ ഡ്രൈവർ എന്നിവർക്ക് പരിക്കുണ്ട്.
എല്ലാവരും കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. അമിത വേഗതയിലെത്തിയ കാറിന്റെ പുറകിലെ രണ്ടു ടയറുകളും മൊട്ടയായിരുന്നുവെന്നും അറിയുന്നു.പൊൻകുന്നം പോലീസ് സ്ഥലത്ത്‌ എത്തി മേൽനടപടികൾ സ്വീകരിച്ചു.