കാഞ്ഞിരപ്പള്ളി:ഈരാറ്റുപേട്ട ആനയിളപ്പ് സ്വദേശി പാറേ പറമ്പില്‍ അന്‍സിബാണ് പിടിയിലായത്.ഇന്നലെ രാത്രി പത്തരയോടെ കാഞ്ഞി രപ്പള്ളി സിവില്‍ സ്റ്റേഷന് സമീപത്ത് നിന്നുമാണ് അന്‍സിബ് പിടിയിലാ കുന്നത്. രാത്രി പെട്രോളിങ്ങിനിടെ സംശയാസ്പദമായ നിലയില്‍ കണ്ട അന്‍സിബിനെ കസ്റ്റഡിയിലെടുത്ത് പരിശോധിക്കുന്നതിനിടെയാണ് കഞ്ചാവ് കണ്ടത്തി യത്.

ഇയാളുടെ കൈയിലിരുന്ന ബിഗ് ഷോപ്പറില്‍ പൊതിഞ്ഞ നിലയിലായി രുന്നു കഞ്ചാവ്.കഴിഞ്ഞ ആറു വര്‍ഷമായി ഇയാള്‍ കഞ്ചാവ് കഞ്ചവടം നടത്തി വരികയായിരുന്നങ്കിലും ഇതുവരെ പിടിയിലായിട്ടില്ല. ഈരാറ്റു പേട്ടയില്‍ വര്‍ഷങ്ങളായി കഞ്ചാവ് വിതരണം ചെയ്തു വരികയായിരു ന്നു ഇയാള്‍.

കമ്പത്തു നിന്നും മാസത്തില്‍ രണ്ട് തവണ ഇയാള്‍ കഞ്ചാവ് ഈരാറ്റുപേട്ട യില്‍ എത്തിച്ച് വിതരണം ചെയ്തു വരികയായിരുന്നു. കാഞ്ഞിരപ്പള്ളി മുന്‍സിഫ് കോടതിയില്‍ ഹാജരാക്കിയ ഇയാളെ കോടതി റിമാന്റ് ചെയ്തു..