മുണ്ടക്കയത്തിനടുത്ത് വെളളനാടി റബ്ബര്‍ തോട്ടത്തിലെ  ചെറിയ കളിക്കളത്തില്‍ തട്ടി കളിച്ച പന്തുമായി    അഭിജിത്ത് എന്ന 20കാരന്‍ പറക്കാനൊരുങ്ങുന്നത്  പോര്‍ച്ചുഗല്ലി ലേക്കാണ്.എന്നാല്‍ യാത്രക്കും ചിലവിനും പണമുടക്കാനില്ലാതെ ബുദ്ധിമമുട്ടുകയാണി യുവകായികതാരം. മുണ്ടക്കയം, വെളളനാടി റബ്ബര്‍ താട്ടത്തിലെ ടാപ്പിങ്്കാരനായ  പേഴുനില്‍ക്കുന്നതില്‍ രാമചന്ദ്രന്റേയും രത്‌നമ്മയുടെയും മകനായ അഭിജിത്തിനാണ്  യൂറോപ്യന്‍ യി.ഇ.എഫ്.എ യുടെ ഡിവിഷന്‍ ക്ലബ്ബ ഫഉട്‌ബോള്‍ മല്‍സരത്തില്‍ അവസ രം ലഭിച്ചിട്ടും പോകാന്‍ പണില്ലാതെ വിഷമിക്കുന്നത്.
മുണ്ടക്കയം സി.എം.എസ്.ഹൈസ്‌കൂളിലെ പഠനകാലം മുതല്‍ ഫുട്‌ബോള്‍ കമ്പക്കാര നായി അഭിജിത്തിനു മല്‍സരങ്ങളില്‍ പങ്കെടുക്കാന്‍ വലിയ താത്പര്യമാണ് ഇന്ന് കടല്‍ കടന്നുളള കളിക്കളത്തിലേക്കു ചെല്ലാന്‍ ഇപ്പോള്‍ സാഹചര്യമെത്തിയിരിക്കുന്നത്.യൂനിയന്‍ ഓഫ്  യൂറോപ്യന്‍ ഫുഡ്‌ബോള്‍ അസോസിയേഷന്‍ ഡിവിഷന്‍ ക്ലബ്ബ് മല്‍സരമാ ണ് 2020 ഏപ്രില്‍മാസം  പോര്‍ച്ചുഗല്ലില്‍ നടക്കുന്നത് ഇതില്‍ തെരഞ്ഞെടുക്കപെട്ടത് അഭിജിത്ത് അടക്കം ഇന്ത്യയില്‍ നിന്നും രണ്ടുപേരാണ്. രണ്ടും മലയാളികളും.
ഇതില്‍ പങ്കെടുക്കണമെങ്കില്‍ നാലു ലക്ഷത്തോളം രൂപവേണം എന്നാല്‍ തോട്ടം തൊഴി ലാളിയായ രാമചന്ദ്രന് ഇതിന് പണം മുടക്കാന്‍ മാര്‍ഗ്ഗമില്ലാതെ വിഷമിക്കുകയാണ്. നിലവില്‍ തായ്‌ലന്റില്‍ നടന്ന  മല്‍സരത്തില്‍ പങ്കെടുപ്പിച്ചതിന്റെ കടം വീട്ടാന്‍ കഴിയാതെ വിഷമിക്കുമ്പോഴാണ് മകനെ തേടി പുതിയ അവസരം എത്തിയത്. കാലങ്ങളായി മകന്റെ ആഗ്രഹം  സാധിച്ചുകൊടുക്കാനാവാതെ വിഷമിക്കുരകയാണ് ഈ ദളിത് കുടുംബം.
നവംബര്‍ ഒന്നുമുതല്‍അഞ്ചുവരെ   തായ്‌ലാന്റില്‍ നടന്ന  ഇന്‍ഡോ -തായ്‌ലന്റ് ചചാമ്പ്യന്‍ഷിപ്പിലാണ് അഭിജിത്തിന് യൂറോപ്യന്‍ ക്ലബ്ബ് അവസരമെത്തിയത്. ഊട്ടിയല്‍ നടന്ന  മല്‍സരത്തില്‍ അഭിജിത്ത് അടക്കം 18 പേരില്‍ 7 പേര്‍ക്കാണ് തായ്‌ലന്റ് മല്‍സരത്തില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചത്.  ഇവില്‍ നിന്നാണ്  പോര്‍ച്ചുഗല്‍ ഡിസ്‌ബ്രോക്ലബ്ബ് മല്‍സരത്തില്‍ അവസരം ലഭിച്ചത്. അഭിജിത്തിനൊപ്പം  കണ്ണൂര്‍ സ്വദേശിയും തെരഞ്ഞെടുത്തതില്‍പെടും.
പോര്‍ച്ചുഗല്ലിലേക്ക് പറക്കാനുളള അവസരം സന്തോഷത്തോടെയാണ് മലയോരഗ്രാമം ഏറ്റെടുത്തത്. എന്നാല്‍ യാത്രാ ചിലവും മറ്റും എവിടെനിന്നും ലഭിക്കും എന്നത് ഉത്തരമില്ലാതെ ചോദ്യമായി അവശേഷിക്കുകയാണ്.കൂലിവേല ചെയ്യുന്ന രാമചന്ദ്രനു ഈതുക സ്വപ്‌നത്തില്‍പോലും കാണാന്‍ പറ്റാത്ത അവസ്ഥയാണ്.  ജീവിതത്തില്‍ ചുരുക്കം ചിലര്‍ക്ക് ലഭിച്ച ഈ ഭാഗ്യം അരികിലെത്തിയിട്ടും സാധിക്കാനാവുമോ എന്ന വിഷമത്തിലാണ് അഭിജിത്ത്.സാമ്പത്തീക പ്രതിസന്ധി  തടസ്സമായി .ഇപ്പോള്‍ ഇതും സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍ നഷ്ടമായാല്‍ ….പ്ലസ്ടു വരെ പഠിച്ച അഭിജിത്തിനു തുടര്‍ പഠനവും ഉപേക്ഷിക്കേണ്ടി വന്നു.  ദുരിതകയത്തിനിടയില്‍ ലഭിച്ച ഈ പറക്കല്‍ സാധിക്കുമെന്ന പ്രതീക്ഷയില്‍ തന്നെയാണ് ഈകായിക താരം.