കോരുത്തോട് കൊമ്പുകുത്തിയിൽ വീണ്ടും കാട്ടാനശല്യം. തിങ്കളാഴ്ചയും ചൊവ്വാഴ്ച യുമായി കൃഷിയിടങ്ങളിൽ ഇറങ്ങിയ കാട്ടാനക്കൂട്ടം നിരവധിപേരുടെ കൃഷികൾ നശി പ്പിച്ചു. പുത്തൻപുരക്കൽ വിശ്വംഭരൻ, കൃഷ്ണൻകുട്ടി തടത്തിൽ,  ശശികുമാർ ഇട്ടിശ്ശേ രിയിൽ, കെ. എൻ ചെല്ലപ്പൻ കൊച്ചേരിയിൽ, ഇ.ബി ബിജു ഇളംപുരയിടത്തിൽ, ഉത്ത മൻ  കൊച്ചേരിയിൽ  തുടങ്ങിയവരുടെ  ഭൂമിയിലെ കൃഷികളാണ് കാട്ടാനക്കൂട്ടം തകർ ത്തത്ത്. തെങ്ങ്, കവുങ്ങ്, കൊടി, കുലച്ചതും കുലക്കാത്തതുമായ വാഴകൾ  എന്നിവ യാണ് ആറോളം വരുന്ന കാട്ടാനക്കൂട്ടം തകർത്തത്. കൃഷി ഉപജീവനം ആക്കിയ ജനങ്ങൾ പകലും കാട്ടാനകൂട്ടത്തിന്റെ  ശല്യം രൂക്ഷമായതോടെ ആകെ ഭീതിയിലാണ്.

തിങ്കളാഴ്ചയും ചൊവ്വാഴ്ചയുമായി കൊമ്പുകുത്തിയിൽ ഇറങ്ങിയ കാട്ടാനക്കൂട്ടം ഇ പ്പോഴും സമീപത്തെ വനത്തിൽ നിലയുറപ്പിച്ചിട്ടുണ്ട് എന്നാണ് നാട്ടുകാർ പറയുന്നത്.  മുറിഞ്ഞപുഴ ഫോറസ്റ്റ് ഓഫീസിലെ ഉദ്യോഗസ്ഥർ സ്ഥലത്ത് ക്യാമ്പ് ചെയ്തു ആനയെ വനത്തിലേക്ക് ഓടിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. ഇതിനിടയിൽ ബുധനാഴ്ച്ച രാവിലെ കോരുത്തോട് പത്തേക്കർ ഭാഗത്തും കാട്ടാനയെ കണ്ടതായി പ്രദേശവാസികൾ പറയുന്നു. സമീപത്തെ ശബരിമല വനത്തിൽ നിന്നുമാണ് കാട്ടാനക്കൂട്ടം നാട്ടിലെത്തിയത്.

മാസങ്ങളായി കൊമ്പുകുത്തിയിലും സമീപത്തെ കൊടുങ്കയത്തെയും ജനങ്ങൾ കാട്ടാന ശല്യം മൂലം പൊറുതിമുട്ടിയ അവസ്ഥയിലാണ്. പ്രദേശത്തെ ജനങ്ങളുടെ ഏക്കറുകണ ക്കിനു കൃഷിയാണ് രണ്ടുദിവസംകൊണ്ട് കാട്ടാനകൂട്ടം  തകർത്തത്. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം നേരിട്ട കർഷകർക്ക് നഷ്ടപരിഹാരം ലഭിക്കുന്നില്ലെന്ന പരാതിയുണ്ട്.