പൊൻകുന്നം: ഹോട്ടലിന്റെ അടുക്കളയിലെ ചിമ്മിനിയിൽ നിന്ന് പുറത്തേക്ക് സ്‌ഫോ ടന ശബ്ദത്തോടെ തീപടർന്നു. ബഹുനില മന്ദിരത്തിന്റെ ഉയരത്തിലേക്ക് തീയും പുക യും ഉയർന്നു. മിനിട്ടുകൾക്കകം ജീവനക്കാർക്ക് തീയണയ്ക്കാനായതിനാൽ അപകട മൊഴിവായി. പൊൻകുന്നം ടൗണിലെ ഹിൽഡാ ഹോട്ടലിലായിരുന്നു വെള്ളിയാഴ്ച രാത്രി ഒൻപതിന് തീപിടിത്തമുണ്ടായത്.

തീയും പുകയും ഉയർന്നതോടെ തൊട്ടുചേർന്ന് കെട്ടിടങ്ങളുള്ളതിനാൽ പരിസരവാസി കൾ ആശങ്കയിലായിരുന്നു. കാഞ്ഞിരപ്പള്ളിയിൽ നിന്ന് അഗ്നിശമന സേനയെത്തിയിരു ന്നു. അതിനു മുമ്പേ തീയണച്ചു.