ഇത്രമാത്രം ഇരുളേറിയ ഏതു രഹസ്യ അറയിലാണ് ജെസ്‌ന?

പകല്‍ വെളിച്ചെത്തില്‍ പുറത്തിറങ്ങി നടന്നകന്ന ജെസ്‌ന, ഇത്രമാത്രം ഇരുളേറിയ ഏതു രഹസ്യ അറയിലാണ് നീ? പ്രചരിക്കുന്ന കഥകളും സംശയത്തിന്റെ നോട്ടങ്ങളും അപവാദ പ്രചാരണങ്ങളും നീ അറിയുന്നുണ്ടോ? കൊല്ലമുളയിലെ വീട്ടില്‍ പിതാവ് ജയിംസും സഹോദ രങ്ങളായ ജെഫിയും ജെയ്‌സും നിന്റെ വരവിനായി കാത്തിരിക്കുകയാ ണ്. അന്വേഷണ മികവിന്റെ പേരില്‍ അഭിമാനിച്ചിരുന്ന കേരള പൊലീ സിനെ മുട്ടുമടക്കിച്ച് എവിടെയാണ് നിനക്കു മറഞ്ഞിരിക്കാന്‍ കഴിയുക. 100 നാള്‍ പിന്നിട്ടിട്ടും പിടിതരാത്ത ജെസ്‌ന, കറുത്ത കട്ടിക്കണ്ണടയും നിന്റെ ചിരിയും ചുവരായ ചുവരിലൊക്കെയുമുണ്ട്.

ആ മുഖം ഇന്നു കേരളത്തിനു ചിരപരിചിതമാണ്. എവിടെയും എപ്പോ ഴും പ്രതീക്ഷിക്കുന്നതു കൊണ്ടാകാം, പല സ്ഥലത്തും ജനങ്ങള്‍ ജെസ്‌നയെ കാണുന്നുണ്ട്. പക്ഷേ, അവര്‍ കണ്ടതൊന്നും ജെസ്‌ന, നിന്നെ ആയിരുന്നില്ല. പിതാവ് ജയിംസിന്റെ വാക്കുകള്‍ കടമെടുത്താല്‍, നീ തിരിച്ചു വരും, ഇന്നു പറഞ്ഞതെല്ലാം അന്നു മാറ്റി പറയേണ്ടി വരും, അങ്ങനെ മാറ്റി പറയാന്‍ തന്നെയാണ് കേരളത്തിന് ഇഷ്ടം.ഒരു സൂചന, ഒരു നിഴല്‍പ്പാടെ ങ്കിലും നല്‍കൂ. അന്വേഷണ സംഘം ഇന്നു വിപുലമാണ്. പൊലീസുകാരെ ക്കാളേറെ ജനങ്ങള്‍ ഇന്നു ജെസ്‌നയ്ക്കായി തിരയുന്നു. നീണ്ടു മെലിഞ്ഞു, കട്ടിക്കണ്ണട വച്ച പെണ്‍കുട്ടിയുടെ മുഖമാണ് അവര്‍ പരതുന്നത്. 100 നാള്‍ പിന്നിട്ടിട്ടും നിനക്കായി കാത്തിരിക്കുന്നതിന്റെ അര്‍ഥം തേടുന്നവരുമു ണ്ട്.

ഹേബിയസ് കോര്‍പ്പസ് ഹൈക്കോടതി തള്ളി.സിബിഐ അന്വേഷണത്തി നായി സഹോദരന്‍ ജെയ്‌സും കെഎസ്യു പ്രസിഡന്റ് കെ.എം.അഭിജി ത്തും കോടതിയിലുണ്ട്. ആര്‍ക്കാവും ആ പിടിവള്ളി നല്‍കാന്‍? നിന്നിലേ ക്കെത്താനുള്ള ആ പിടിവള്ളി.

ജെസ്‌ന പോയിട്ട് 100 നാള്‍…കേരളം കാത്തിരിക്കുന്നു…

100 ദിവസമായി കേരളം ചോദിക്കുന്നു, ആ പെണ്‍കുട്ടി എവിടെ? കൊല്ല മുള കുന്നത്തുവീട്ടിലെ ജയിംസിന്റെ മകള്‍ ജെസ്‌നയുടെ കാര്യമെന്തായി? പിതൃസഹോദരി യുടെ മുണ്ടക്കയത്തെ വീട്ടിലേക്കെന്നു പറഞ്ഞ് മാര്‍ച്ച് 22നു വീട്ടില്‍ നിന്നി റങ്ങിയ ജെസ്‌നയെ എരുമേലി വരെ കണ്ടവരുണ്ട്. കാഞ്ഞിരപ്പള്ളി കോളജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനിയായ ജെസ്‌ന പിന്നീട് അപ്രത്യക്ഷയായി. ആദ്യം വെച്ചൂച്ചിറ പൊലീസും പിന്നീ ടു പെരുനാട് സ്റ്റേഷന്‍ ഹൗസ് ഓഫിസറുടെ സംഘവും അന്വേഷിച്ചെങ്കി ലും തുമ്പില്ലാതെ മടങ്ങി.

തിരോധാനം നിയമസഭയില്‍ ഉപക്ഷേപമായെത്തിയപ്പോള്‍ അന്വേഷണ ചുമതല തിരുവല്ല ഡിവൈഎസ്പിക്കു നല്‍കി. അന്വേഷണ സംഘം വിപുലപ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. എഡിജിപി ബി.സന്ധ്യ യ്ക്കു ചുമതല നല്‍കാനും ധാരണയായി. പക്ഷേ, കാര്യങ്ങള്‍ വേണ്ടവി ധം മുന്നോട്ടു നീങ്ങിയില്ല. ദിവസങ്ങള്‍ ഒന്നൊന്നായി കൊഴിഞ്ഞു. ജെസ്‌ന യെ കണ്ടെത്താനുള്ള സാധ്യതകള്‍ വിദൂരതയിലേക്കു നീങ്ങി.എത്തും പിടിയും കിട്ടാതെ പൊലീസ് നാടു മുഴുവന്‍ ഓടുമ്പോള്‍ മറുഭാഗത്ത് സര്‍ ക്കാര്‍ നിസ്സഹായരായി നിന്നു. കോണ്‍ഗ്രസ് സമരം ഏറ്റെടുത്തു. ജെസ്‌ന യുടെ കുടുംബത്തെ സമര വേദികളിലെത്തിച്ചു. അന്വേഷണം ഇപ്പോള്‍ ഐജി മനോജ് ഏബ്രഹാമിന്റെ കൈകളിലാണ്. സംഘം രൂപീകരിച്ചെ ങ്കിലും സംഘത്തലവന്‍ ഇതുവരെ അന്വേഷണത്തിന് നേരിട്ടിറങ്ങിയില്ല.

ജില്ലാ പൊലീസ് മേധാവി ടി.നാരായണനാണ് അന്വേഷണത്തിന്റെ മേല്‍നോട്ടം. തിരുവല്ല ഡിവൈഎസ്പി അന്വേഷണ ഉദ്യോഗസ്ഥനായി തുടരുന്നു. ജെസ്‌നയെക്കുറിച്ച് എന്തെങ്കിലും ഒന്നു പറയാന്‍ പൊലീസ് അവസാനമായി ആവശ്യപ്പെട്ട രണ്ടാഴ്ച സമയം കഴിയാറായി. ഉത്തരം കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍, സിബിഐ അന്വേഷണത്തിലേക്കു സര്‍ക്കാര്‍ കടക്കുമെന്നാണ് സൂചന.

നാള്‍ വഴികള്‍

> മാര്‍ച്ച് 22ന് മുണ്ടക്കയം പുഞ്ചവയലിലെ പിതൃസഹോദരിയുടെ വീട്ടി ലേക്കെന്നു പറഞ്ഞു ജെസ്‌ന കൊല്ലമുളയില്‍ നിന്ന് തിരിക്കുന്നു. ഇതിനു തെളിവായത് മുണ്ടക്കയം പാതയിലെ കണ്ണിമലയിലെ ഒരു ബാങ്കിന്റെ സിസിടിവി ദൃശ്യം. ശിവഗംഗ എന്ന ബസില്‍ ജെസ്‌ന ഇരിക്കുന്നതിന്റെ ചിത്രം ബന്ധുക്കള്‍ അന്വേഷണ സംഘത്തിനു കൈമാറി. പക്ഷേ, ജെസ്‌ന മുണ്ടക്കയത്ത് എത്തിയതിനു തെളിവില്ല. എരുമേലിയില്‍ കണ്ടെതായി ഒരു സുഹൃത്തിന്റെ വെളിപ്പെടുത്തല്‍ ഉണ്ടായി.

> ലാത്വിയന്‍ യുവതിയുടെ തിരോധാന കേസ് സജീവമായതിനാല്‍, രണ്ടു കേസുകള്‍ക്കും സമാനത കൈവന്നതോടെ സംഭവം കേരളത്തില്‍ ചര്‍ച്ച യായി. കൊല്ലപ്പെട്ട ലാത്വിയന്‍ യുവതിയുടെ സഹോദരി കൊല്ലമുളയില്‍ ജെസ്‌നയുടെ വീട്ടില്‍ സന്ദര്‍ശനം നടത്തി.

>കോണ്‍ഗ്രസ് സമരം ഏറ്റെടുത്തു. 60-ാം ദിവസം എസ്പി ഓഫിസിലേ ക്കു മാര്‍ച്ച്. രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. ജെസ്‌നയുടെ കുടും ബം പങ്കെടുത്തു. തിരോധാനത്തിന്റെ 90-ാം ദിവസം ഡിസിസിയുടെ നേതൃത്വത്തില്‍ നിയമസഭയിലേക്കും മാര്‍ച്ച്.

>ലോക്കല്‍ പൊലീസ് അന്വേഷിച്ച കേസ് പ്രത്യേക സംഘത്തിനു കൈമാ റി. നിലവില്‍ മനോജ് ഏബ്രഹാമിനാണ് അന്വേഷണ സംഘത്തിന്റെ നേതൃത്വം.

>ജെസ്‌നയെ ബെംഗളൂരുവില്‍ ആണ്‍ സുഹൃത്തിനൊപ്പം കണ്ടെന്നു പൂവരണി സ്വദേശി വെളിപ്പെടുത്തി. ആന്റോ ആന്റണി എംപി ഉള്‍പ്പടെ സംഭവം ഏറ്റെടുത്തു. പക്ഷേ, അന്വേഷണ സംഘത്തിന്റെ പരിശോധനയില്‍ ജെസ്‌നയിലേക്കുള്ള ഒരു സൂചനയും ലഭിച്ചില്ല.

> ജെസ്‌നയെ കണ്ടെത്തുന്നവര്‍ക്കായി സംസ്ഥാന പൊലീസ് ആദ്യം രണ്ടു ലക്ഷവും പിന്നീട് അഞ്ചു ലക്ഷവും പാരിതോഷികം പ്രഖ്യാപിച്ചു.

>ജെസ്‌നയുടെ ചിത്രം രാജ്യത്തിന്റെ എല്ലാ ഭാഗത്തും പതിപ്പിച്ചു.

>ജെസ്‌നയെ കാണാതായതിന്റെ തൊട്ടടുത്ത ദിവസം ചെന്നൈയില്‍ കണ്ടെത്തിയെന്ന അവകാശവുമായി ഒരാളെത്തി. എന്നാല്‍, ആ മൊഴി യിലും കാര്യമായ മുന്നേറ്റമുണ്ടായില്ല. ജെസ്‌ന മലപ്പുറത്തെ കോട്ടക്കു ന്നില്‍ വന്നെന്നു പറഞ്ഞയാള്‍ക്കും ആളു തെറ്റി. കോയമ്പത്തൂരില്‍ കണ്ടതും ജെസ്‌നയെ അല്ല.

>ജെസ്‌നയെ കുറിച്ചു വിവരം നല്‍കാന്‍ പൊലീസ് പൊതു സ്ഥലങ്ങളില്‍ പെട്ടികള്‍ സ്ഥാപിച്ചു.

ന്മ ഇതിലെ സൂചനകള്‍ തേടിപ്പോയ പൊലീസ് 250 പേരെ ചോദ്യം ചെയ്തു. 130 പേരുടെ മൊഴി രേഖപ്പെടുത്തി.

ന്മ ഒരു ലക്ഷം ഫോണ്‍ കോളുകള്‍ പരിശോധിച്ചു. 15-25 വരെ പ്രായക്കാരായ സ്ത്രീകളുടെ അജ്ഞാത മൃതദേഹങ്ങളുടെ വിവരമറിയിക്കാന്‍ തമിഴ്‌നാട്, ആന്ധ്ര, കര്‍ണാടക പൊലീസിന്റെ സഹായം തേടിയെങ്കിലും ഫലമില്ല.

ന്മ ചെന്നൈയ്ക്ക് അടുത്തു കത്തിക്കരിഞ്ഞ യുവതിയുടെ ശരീരം ലഭിച്ചത് ഒരു ദിവസം ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തിയെങ്കിലും പിന്നീട്, മൃതദേഹം മറ്റൊരാളുടേതാണെന്നു സ്ഥിരീകരിച്ചു.

>ജെസ്‌നയുടെ പിതാവിനെതിരെ കടുത്ത ആരോപണങ്ങളുമായി പി.സി.ജോര്‍ജ് എംഎല്‍എ രംഗത്തു വന്നു.

>ആരോപണങ്ങള്‍ ഉന്നയിക്കുന്നതിനെതിരെ കുടുംബം കോടതിയില്‍ പോയി അനുകൂല വിധി നേടി.

>ജെസ്‌നയുടെ ആണ്‍ സുഹൃത്തുമായി നടന്ന മൊബൈല്‍ സംഭാഷണങ്ങളും എസ്എംഎസുകളും അന്വേഷണ പരിധിയില്‍ വന്നു.

>ഈ ആണ്‍ സുഹൃത്തിനെ പല തവണ ചോദ്യം ചെയ്‌തെങ്കിലും കാര്യമായ തുമ്പൊന്നും ലഭിച്ചില്ല.

>ജെസ്‌നയുടെ പിതാവിന്റെ ഉടമസ്ഥതയില്‍ പണി കഴിപ്പിക്കുന്ന വീടിന്റെ തറ ഇളക്കിയും പരിശോധന നടന്നു.

>ജെസ്‌നയുടെ വീട്ടില്‍ നിന്ന് രക്തക്കറ പുരണ്ടു ലഭിച്ച വസ്ത്രം കേന്ദ്രീകരിച്ചു നടന്ന അന്വേഷണവും എവിടെയും എത്തിയില്ല.

>ജെസ്‌നയുടെ കുടുംബം ഹേബിയസ് കോര്‍പ്പസ് ഫയല്‍ ചെയ്‌തെങ്കിലും കോടതി തള്ളി.ന്മ അന്വേഷണം സിബിഐക്കു വിടണമെന്ന ഹര്‍ജി ഇപ്പോള്‍ കോടതിയുടെ പരിഗണനയില്‍