കാഞ്ഞിരപ്പള്ളി – തന്പലക്കാട് റോഡിൽ ബൈക്ക് യാത്രികനെ ഇടിച്ചിട്ടിട്ട് നിർത്താ തെ പോയ കാർ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. വഞ്ചിമല വളവനാനി ക്കൽ അരുൺ മോഹനൻ (32) നെയാണ് കാറിടിച്ചത്. കാലിന് പരിക്കേറ്റ അരുണിനെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി. ഇന്നലെ രാത്രി 7.30ന് തന്പലക്കാട് ക്ഷേത്രത്തിന് മുന്പിലാണ് അപകടമുണ്ടായത്.

കാഞ്ഞിരപ്പള്ളിയിൽ നിന്ന് വീട്ടിലേക്ക് പോകുകയായിരുന്ന അരുണിനെ തെറ്റായ ദി ശയിൽ വന്ന കാർ ഇടിക്കുകയായിരുന്നു. ഇടിച്ചിട്ടതിനുശേഷം കാർ നിർത്താതെ പോ യതോടെ സുഹൃത്തും കാഞ്ഞിരപ്പള്ളിയിലെ വാർഡ് മെംബറുമായ ബിജു പത്യാലയെ വിളിച്ച് കാര്യം അറിയിച്ചു. തുടർന്ന് മെംബറും സുഹൃത്തുകളും ചേർന്ന് കാഞ്ഞിരപ്പ ള്ളിയിൽ നിന്ന് കാർ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. വാഹനവും ഡ്രൈവറെയും പോലീസ് കസ്റ്റഡിയിലെടുത്തു. ഡ്രൈവറെ വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കുമെന്ന് പോലീസ് അറിയിച്ചു.