വേനൽ കടുത്തതോടെ കാഞ്ഞിരപ്പള്ളി മേഖലയിൽ കാട്ടുതീ പടരുന്നു. കൂവപ്പള്ളിയിൽ ചൊവ്വാഴ്ച ഉണ്ടായ തീപിടുത്തത്തിൽ രണ്ട് ഏക്കർ തരിശുഭൂമി കത്തി നശിച്ചു. ഉച്ച യ്ക്ക്  ഒരു മണിയോടെയാണ് തീപിടുത്തം ഉണ്ടായത്.തരിശായി കിടന്ന ഭൂമിയുടെ മധ്യഭാഗത്താണ് ആദ്യം തീ പിടുത്തം ഉണ്ടായത്.തുടർന്ന് തോട്ടത്തിന്റെ നാലു ഭാഗത്തേക്കും തീ പടരുകയായിരുന്നു. സമീപത്തായി വ്യാ പാര സ്ഥാപനങ്ങളും വീടുകളും ഉണ്ടായിരുന്നുവെങ്കിലും തീ പെട്ടന്ന് അണയ്ക്കാൻ സാധിച്ചതിനാൽ വൻ ദുരന്തം ഒഴിവായി. ഫയർഫോഴ്സിനൊപ്പം അമൽജ്യോതി കോളേ ജിലെ വിദ്യാർത്ഥികൾ കൂടി ചേർന്നതോടെയാണ് തീയണയ്ക്കാനായത്.