ആന്റോ ആന്റണി എംപിക്ക് കൊവിഡ് 19 പോസിറ്റീവ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവ സം നടത്തിയ പരിശോധന ഫലത്തിൻ്റെ അടിസ്ഥാനത്തിൽ ഞായറാഴ്ച്ചയാണ് കോവിഡ് സ്ഥീകരിച്ചത്. എം പി തന്നെ തൻ്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് വിവരം പുറത്ത് വിട്ടത്.

ഇതിന്റെ അടിസ്ഥാനത്തിൽ തിരുവല്ല ബിലീവേഴ്സ് മെഡിക്കൽ കോളേജ് ആശുപത്രിയി ൽ ആന്റോ ചികിത്സയിൽ പ്രവേശിച്ചു. അടുത്ത ഒരാഴ്ചത്തേക്കുള്ള എല്ലാ ഔദ്യോഗിക പരിപാടികളും റദ്ദ് ചെയ്തതായി എംപി അറിയിച്ചു.

റാന്നി സെൻറ് തോമസ് കോളേജിലെ അദ്ധ്യാപക പൂർവ്വ വിദ്യാർത്ഥി സംഗമത്തിലും നിലയ്ക്കൽ ഓർത്തഡോക്സ് കൺവൻഷനും സുവർണജൂബിലി സമ്മേളനത്തിലും പി ടി തോമസ് അനുസ്മരണ സമ്മേളനത്തിലും കഴിഞ്ഞ ദിവസം എംപി പങ്കെടുത്തിരുന്നു