കാഞ്ഞിരപ്പള്ളി:തെറ്റായവശം വഴി കയറിവന്ന കെഎസ്ആര്‍ടിസി ബസ് ഇടിച്ചു ബസിന ടിയില്‍പെട്ട സ്‌കൂട്ടര്‍ യാത്രക്കാരായ പിതാവും ഏഴുവയസ്സുകാരന്‍ മകനും രക്ഷപ്പെട്ടതു തലനാരിഴയ്ക്ക്. ബസിന്റെ പിന്‍ചക്രത്തിനുള്ളില്‍ കുടുങ്ങിയ സ്‌കൂട്ടറില്‍നിന്നു യാത്ര ക്കാരനും മകനും പാതയോരത്തേക്കു തെറിച്ചുവീണു. വീഴ്ചയില്‍ പരുക്കേറ്റ പീരുമേട് പരുന്തുംപാറ ഗോപുരത്തിങ്കല്‍ അനിയന്‍ (55), മകന്‍ അലന്‍ (7) എന്നിവരെ കാഞ്ഞിര പ്പള്ളി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അപകടത്തെ തുടര്‍ന്നു ട്രിപ്പ് അവസാനിപ്പിച്ച ബസിലെ യാത്രക്കാരെ പിന്നീടുവന്ന ബസി ല്‍ കയറ്റിവിട്ടു. ദേശീയപാത 183ല്‍ കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിക്കു മുന്‍പില്‍ ഇന്നലെ രാവിലെ 10 മണിയോടെയാണ് അപകടം. കുമളിയില്‍നിന്നു തിരുവനന്തപുര ത്തേക്കു പോവുകയായിരുന്ന സൂപ്പര്‍ ഫാസ്റ്റ് ആശുപത്രിക്കു മുന്‍പില്‍ സ്ഥാപിച്ചിരുന്ന ഡിവൈഡറിന്റെ തെറ്റായ വശുത്തുകൂടി യാത്രക്കാരെ ഇറക്കുവാന്‍ നിര്‍ത്തിയിട്ടിരുന്ന ബസിനെ മറികടന്നു പോവുകയായിരുന്നു. 
ഈ സമയം എതിര്‍ദിശയില്‍നിന്നു വന്ന സ്‌കൂട്ടറില്‍ ഇടിക്കുകയും സ്‌കൂട്ടര്‍ യാത്രക്കാര്‍ ഇരുവരും പാതയോരത്തേക്കു തെറിച്ചുവീഴുകയും സ്‌കൂട്ടര്‍ ബസിന്റെ പിന്‍ചക്രത്തി നിടയില്‍പെടുകയുമായിരുന്നു. നാട്ടുകാര്‍ ഓടികൂടി ഇരുവരെയും ആശുപത്രിയിലാക്കി. പൊന്‍കുന്നം എസ്‌ഐ എ.സി.മനോജ്കുമാറിന്റെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെ ത്തിയെങ്കിലും സ്‌കൂട്ടര്‍ യാത്രക്കാര്‍ക്കു പരാതി ഇല്ലെന്നു പറഞ്ഞതിനാല്‍ കേസെടുത്തി ല്ല.