സൈറണ്‍ മുഴക്കി ഫയര്‍ഫോഴ്‌സിന്റെ വാഹനം സിവില്‍ സ്റ്റേഷനിലേക്ക് കുതിച്ചെത്തി. ഒപ്പം ആംബുലന്‍സുകളും എന്താണ് അത്യാഹിതമെന്നറിയാതെ ജനവും ഓടിക്കൂടി. കാഞ്ഞിരപ്പള്ളി മിനി സിവില്‍ സ്റ്റേഷനില്‍ ഫയര്‍ഫോഴ്‌സ് നടത്തിയ മോക്ഡ്രിലിലാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്.

തീപിടുത്തം അടക്കമുള്ള അത്യാഹിതങ്ങള്‍ നേരിടാന്‍ സ്വീകരിക്കേണ്ട അടിയന്തിര നടപ ടികളെക്കുറിച്ച് ജനങ്ങളെ ബോധവാന്‍മാരാക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഫയര്‍ ഫോഴ്‌സിന്റെ മോക്ഡ്രില്‍. അപകട സാഹചര്യങ്ങളില്‍ കെട്ടിടങ്ങളില്‍ കുടുങ്ങിയവരെ എങ്ങനെ രക്ഷിക്കാം എന്നതായിരുന്നു കാഞ്ഞിരപ്പള്ളി മിനി സിവില്‍ സ്റ്റേഷനില്‍ നടത്തി യ മോക് ട്രില്ലിലൂടെ ഫയര്‍ഫോഴ്‌സ് കാണിച്ച് തന്നത്.അലാറം മുഴക്കി ഫയര്‍ഫോഴ്‌സ് വാഹനം എത്തിയതോടെ സിവില്‍ സ്റ്റേഷനില്‍ ഉണ്ടായിരുന്ന ജീവനക്കാര്‍ പുറത്തേക്കോ ടിയിറങ്ങി.സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലുള്ളവരും വഴിയാത്രക്കാരും അടക്കം പരിഭ്രാന്തരായി ഇങ്ങോട്ടേക്കോടിയെത്തി.ഇതിനിടയില്‍ കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ കുടുങ്ങിയ രണ്ട് പേരെ രക്ഷിക്കാനുള്ള ശ്രമത്തിലായിരുന്നു ഫയര്‍ഫോഴ്‌സ് .ഒരാളെ സ്‌ട്രെച്ചറില്‍ കയറ്റിയും മറ്റൊരാളെ വടത്തി ന്റെ സഹായത്തോടെയും ഇവര്‍ താഴെയെത്തിച്ചു. ഓടിക്കൂടിയ പലര്‍ക്കും അപ്പോളാ ണ് എന്താണ് സംഭവിച്ചതെന്ന് മനസിലായത്. ഫയര്‍ഫോഴ്സിന്റെ മോക് ട്രില്ലാണന്നറി ഞ്ഞതോടെ ആശങ്ക പിന്നീട് കൗതുകത്തിന് വഴിമാറി തുടര്‍ന്ന് തീപിടുത്തം ഉണ്ടായാല്‍ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ചും മോക്ഡ്രില്ലിലൂടെ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ പരിചയപ്പെടുത്തി.സ്റ്റേഷൻ ഓഫീസർ ജോസഫ് തോമസ്, അസി. എസ്.ഒ കെ.എസ് ഓമനക്കുട്ടൻ, ഉദ്യോഗ സ്ഥരായ കെ.കെ സുരേഷ്, ജൂബി തോമസ് മഹേഷ് മാധവൻ, കിരൺ കുമാർ, ഇന്ദിര കാന്ത്, രാജീവ്, ശ്രീജിത്ത്, ജിജോ, സനൽ തുടങ്ങിയവർ പങ്കെടുത്തു.