മുണ്ടക്കയം ഈസ്റ്റ്: ഒരുവര്‍ഷം നീണ്ടു നിന്ന സെന്റ് ലൂയിസ് എല്‍പി സ്‌കൂളിന്റെ ശതാബ്ദി ആഘോഷങ്ങളുടെ സമാപനം മാര്‍ച്ച് 17,18 തീയതികളില്‍ നടക്കുമെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 17ന് രാവിലെ 10ന് നടക്കുന്ന സ്‌കൂള്‍ വാര്‍ഷികവും അധ്യാപകരക്ഷാകര്‍തൃ സമ്മേളനവും  സെന്റ് മേരീസ് പള്ളി അസി സ്റ്റന്റ് വികാരി ഫാ. ആന്റണി രഞ്ജിത്ത് പിഎംഐയുടെ അധ്യക്ഷതയില്‍ നടക്കും. അധ്യാപക പ്രതിനിധി ആര്യമോള്‍ തങ്കച്ചന്‍, പിടിഎ പ്രസിഡന്റ്  അരുണ്‍കുമാര്‍, പിടിഎ വൈസ് പ്രസിഡന്റ്  രനീഷ്, സഞ്ജയ്് രാജേഷ് എന്നിവര്‍ പ്രസംഗിക്കും.

ഹെഡ്മാസ്റ്റര്‍ ഫ്രാന്‍സിസ് കെ. ജോസഫ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി അല്ലി പി. വര്‍ഗീസ് റിപ്പോര്‍ട്ടും  നിഷ ബിനു  നന്ദിയും പറയും. തുടര്‍ന്ന് കലാപരിപാടികള്‍.
18ന് രാവിലെ  10.30ന് വിജയപുരം രൂപതാധ്യക്ഷന്‍ ഡോ. സെബാസ്റ്റിയന്‍ തെക്കെത്തേ ച്ചേരിലിന്റെ കൃതജ്ഞതാ ബലിയോടെ ശതാബ്ദി ആഘോഷ സമാപനങ്ങള്‍ക്ക് തുടക്കമാ കും. ഉച്ചകഴിഞ്ഞ് മൂന്നിന് സ്‌കൂള്‍ ഹാളില്‍ നടക്കുന്ന  ശതാബ്ദിസമാപന സമ്മേളനത്തില്‍ മാനേജര്‍ മോണ്‍. ഹെന്‍ട്രി കൊച്ചുപറമ്പില്‍ അധ്യക്ഷത വഹിക്കും. പീരുമേട് എംഎല്‍ എ ഇ.എസ്. ബിജിമോള്‍ സമ്മേളനവും പുതിയ കംപ്യൂട്ടര്‍ ലാബിന്റെ  ഉദ്ഘാടനവും നിര്‍വഹിക്കും.വിജയപുരം രൂപത കോര്‍പ്പറേറ്റ് മാനേജര്‍ ഫാ. പോള്‍ ഡെന്നി രാമച്ചംകുടി  മുഖ്യപ്രഭാ ഷണവും പൂര്‍വ വിദ്യാര്‍ഥിയും വിജയപുരം എപ്പിസ്‌കോപ്പല്‍  വികാരിയുമായ മോണ്‍. സെബാസ്റ്റ്യന്‍ പൂവത്തുങ്കല്‍ അനുഗ്രഹപ്രഭാഷണവും നടത്തും. കൊക്കയാര്‍, മുണ്ടക്കയം പഞ്ചായത്ത് പ്രസിഡന്റുമാരായ നെച്ചൂര്‍ തങ്കപ്പന്‍, കെ.എസ്.രാജു, ഇടുക്കി ജില്ലാ പഞ്ചായത്ത് മെംബര്‍ മോളി ഡൊമിനിക്, ബ്ലോക്ക് പഞ്ചായത്ത് മെംബര്‍ സന്ധ്യ സുഭാഷ്, പഞ്ചായത്ത് മെംബര്‍മാരായ പ്രിയ മോഹന്‍, സണ്ണി ആന്റണി തുരുത്തിപ്പള്ളി യില്‍, എ.ഇ.ഒ. മോഹന്‍ദാസ്, ബി.പി.ഒ. ആന്റണി കെ.എ., അല്ലി പി. വര്‍ഗീസ്,  മെല്‍ബിന്‍ ബിനു എന്നിവര്‍ പ്രസംഗിക്കും.

ജനറല്‍ കണ്‍വീനറും പൂര്‍വ വിദ്യാര്‍ഥിയും പെരുവന്താനം പഞ്ചായത്ത് പ്രസിഡന്റു മായ കെ.ടി. ബിനു സ്വാഗതവും സെക്രട്ടറി  ലിസി വി.എം. റിപ്പോര്‍ട്ടും  ഹെഡ്മാസ്റ്റര്‍ ഫ്രാന്‍സീസ് കെ. ജോസഫ് നന്ദിയും പറയും. സമ്മേളനത്തോടനുബന്ധിച്ച് പുതിയതായി നിര്‍മിച്ച സ്‌കൂളിലേക്കുള്ള റോഡിന്റെ ഉദ്ഘാടനം പ്രസിഡന്റ് നെച്ചുര്‍ തങ്കപ്പനും വാര്‍ഡ് മെംബര്‍ സണ്ണി ആന്റണി തുരുത്തിപ്പള്ളിയും സംയുക്തമായി നിര്‍വഹിക്കും. ശുദ്ധജല വിതരണ പദ്ധതി റിട്ടേയര്‍ഡ് ഹെഡ്മാസ്റ്റര്‍ ടി.എം. തോമസും നിര്‍വഹിക്കും. സമ്മേളനത്തിനു ശേഷം പുര്‍വ വിദ്യാര്‍ഥികളുടെയും മറ്റും കലാകാരന്‍മാരുടെയും നേതൃത്വത്തില്‍ കലാപരിപാടികളും നടക്കും. തുടര്‍ന്ന് ഗാനമേള.1918ല്‍ സ്ഥാപിതമായ സ്‌കൂളില്‍ പഠിച്ചിയിറങ്ങിയവരില്‍ പലരും ഇന്ന് ഇന്ത്യയിലും വിദേശത്തും വിവിധ മേഖലകളില്‍ സേവനം ചെയ്യുന്നുണ്ട്. സ്‌കൂളിന്റെ ആരംഭകാ ലത്ത് അഞ്ഞൂറോളം കുട്ടികളും  അധ്യാപകരും ഉണ്ടായിരുന്നു. ഏതാണ്ട് പതിനായിര ക്കണക്കിന് കുട്ടികള്‍ ഈ സ്‌കൂളില്‍ നിന്ന് പഠനം നടത്തി പുറത്തുപോയിട്ടുണ്ട്. പഠനരം ഗത്തും പാഠ്യേതര രംഗത്തും വളരെയധികം ഉന്നതികള്‍ താണ്ടിയിട്ടുള്ള വിദ്യാലയമാണി ത്. രാഷ്ട്രീയ രംഗത്തും സേവനരംഗത്തും മതപരമായ രംഗങ്ങളിലും കലാ, കായിക രംഗങ്ങളിലും ആയിരക്കണക്കിന് പ്രതിഭകളെ സംഭാവന ചെയ്യാന്‍ സ്‌കൂളിന് കഴിഞ്ഞു.

പ്രിയങ്കരനായിരുന്ന അഭിനയ ചക്രവര്‍ത്തി ശ്രീ തിലകന്‍, സീറോ മലബാര്‍ സഭ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ കൂരിയ ബിഷപ്  മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍, ബീഹാറിലെ ഭഗല്‍പൂര്‍ രൂപതയുടെ ബിഷപ്പ്  ഡോ. തോമസ് കോഴിമല തുടങ്ങിയ പ്രമൂുഖര്‍ ഈ സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ഥികളാണ്. സ്‌കൂള്‍ തുടങ്ങിയപ്പോള്‍ സമീപ പ്രദേശങ്ങളിലൊന്നും പ്രൈമറി സ്‌കൂളുകള്‍ ഇല്ലായിരുന്നു. തോട്ടം, കാര്‍ഷിക മേഖലക ളില്‍ നിന്നുമുള്ളവരായിരുന്നു ഇവിടെ പഠിച്ചവരിലേറെയും. ഇപ്പോള്‍ സ്‌കൂളില്‍ വിദ്യാ ര്‍ഥികള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുകയാണെങ്കില്‍ കുട്ടികളെ ഈ സ്‌കൂളിലേ ക്ക് വിടാന്‍ മാതാപിതാക്കള്‍് പ്രേരിതമാകും. മുണ്ടക്കയം, കൊക്കയാര്‍, പെരുവന്താനം തുടങ്ങിയ പഞ്ചായത്തുകളിലുള്ളവരുടെ ഏക വിദ്യാഭ്യാസ സ്ഥാപനമായിരുന്നു 34ാം മൈലിലെ സെന്റ് ലൂയിസ്.

പത്രസമ്മേളനത്തില്‍ ഹെഡ്മാസ്റ്റര്‍ ഫാന്‍സീസ് കെ. ജോസഫ്, ജനറല്‍ സെക്രട്ടറി ചാര്‍ളി കോശി, റിട്ടേയര്‍ഡ് ഹെഡ്മാസ്റ്റര്‍ ടി.എം. തോമസ്, പബ്ലിസിറ്റി കണ്‍വീനര്‍ സിബി ചൂനാട്ട്, കെ. ജോസഫ്, വാര്‍ഡ് മെംബര്‍ സണ്ണി തുരുത്തിപ്പള്ളിയില്‍ പിടിഎ പ്രസിഡന്റ് അരുണ്‍ കുമാര്‍ എന്നിവര്‍ പങ്കെടുത്തു.