കാഞ്ഞിരപ്പള്ളി: കെ.പി.സി.സിയുടെ സാംസ്‌കാരിക സംഘടനയായ സംസ്‌കാര സാഹി തി കോട്ടയം ജില്ലാ കണ്‍വീനറായി കാഞ്ഞിരപ്പള്ളി സ്വദേശി എം.കെ ഷെമീറിനെ തിര ഞ്ഞെടുത്തു. കലാ- സാംസ്‌കാരിക മേഖലയില്‍ ചലച്ചിത്ര അക്കാദമി അംഗം എന്ന നില  യില്‍ പ്രവര്‍ത്തിച്ചിട്ടുള്ളയാണ് എം.കെ ഷെമിര്‍.

കേരളത്തിലെ കലാ- സാംസ്‌കാരിക സാഹിത്യമേഖലകളില്‍ പ്രവര്‍ത്തിക്കുന്ന കലാകാര ന്മാരുടെ ഉന്നമനത്തിനായിട്ടാണ് കെ.പി.സി.സിയുടെ നേതൃത്വത്തില്‍ സംസ്‌കാര സാഹി തി രൂപീകരിച്ച് പ്രവര്‍ത്തിച്ച് വരുന്നത്.കോട്ടയം ജില്ലയിലെ കലകാരന്മാരുടെ പ്രവര്‍ത്ത ന മേഖലയിലും ജീവിത സാഹചര്യങ്ങളിലും ഉയര്‍ച്ച ലക്ഷ്യമിട്ടാണ് എം.കെ ഷെമീറിനെ തിരഞ്ഞെടുത്തിരിക്കുന്നത്.

ചെറു പ്രായത്തില്‍ തന്നെ വിദ്യാര്‍ഥി-യുവജന പ്രസ്ഥാനങ്ങളിലൂടെ കടന്ന് വന്ന സജീവ രാഷ്ട്രീയ പ്രവര്‍ത്തല കനാണ് എം.കെ ഷെമീര്‍. യുവജന ക്ഷേമ ബോര്‍ഡ് അംഗം, ജില്ലാ എംപ്ലോയിമെന്റ് എക്‌സ്‌ചേയ്ഞ്ച് ബോര്‍ഡംഗം, ജില്ലാ ഭക്ഷ്യ ഉപദേശക സമിതിയംഗം, കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രി വികസന സമിതിയംഗം, താലൂക്ക് വികസന സമിതിയംഗം, തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

നിലവില്‍ കേരള ടെയിലേര്‍സ് ലേബര്‍ കോണ്‍ഗ്രസ് (ഐ.എന്‍.റ്റി.യു.സി) ജില്ലാ പ്രസിഡ ന്റ്, ജനശ്രീ സുസ്തിര വികസന മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എന്നീ നിലകളില്‍ പ്രവ ര്‍ത്തിച്ച് വരികയാണ് എം.കെ ഷെമീര്‍. ജില്ലയിലെ കലാ-സാംസ്‌കാരിക- സാഹിത്യ മേഖ ലകളില്‍ പ്രവര്‍ത്തിക്കുന്ന കലാകാരന്മാരെ മുഖ്യധാരയിലേക്ക് ഉയര്‍ത്തിക്കൊണ്ട് വരു ന്നതിനും ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുമെ ന്നും എം.കെ ഷെമിര്‍ അറിയിച്ചു.