കാഞ്ഞിരപ്പള്ളിയിൽ ആരംഭിച്ച കേരളോത്സവത്തിലാണ് വേഷത്തിൽ പകർന്നാട്ടം നടത്തി കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡംഗം. മണി രാജുവും പാറത്തോട് ഗ്രാമപഞ്ചായത്തംഗം കെ. പി സുജീലനും വേഷപ്രചന്നരായത്.

ശുചിത്വമിഷന്റെ സന്ദേശമുയർത്തി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വേഷത്തിലായിരു ന്നു മണി രാജു. ഇതിനു മുമ്പും ഇത്തരത്തിൽ വേഷപ്രചന്നയായി ശ്രദ്ധയമായിട്ടുണ്ട് മണി രാജു. പാറത്തോട് ഗ്രാമ പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് കൂടിയായിരുന്ന കെ.പി സുചീലൻ ഐതീഹ്യങ്ങളിൽ മഴുവെറിഞ്ഞ് കേരളത്തെ സൃഷ്ടിച്ച പരശുരാമന്റെ വേഷ ത്തിലായിരുന്നു.

പലർക്കും ഇവരെ ആദ്യം തിരിച്ചറിയാൻ സാധിച്ചിരുന്നില്ല. പിന്നെ തിരിച്ചറിഞ്ഞവർ ഇവർക്കൊപ്പം നിന്ന് സെൽഫിയെടുത്തതോടെയാണ് ഇത് തങ്ങളുടെ വാർഡംഗങ്ങളാ ണന്ന് തിരിച്ചറിഞ്ഞത്.