ഇതു താനടാ സിവില്‍ സര്‍വീസ്… സോഷ്യല്‍ മീഡിയായില്‍ അവതരിപ്പിച്ച പരാതി അന്വേഷിച്ചു കണ്ടെത്തി  പരിഹരിച്ചു.കോട്ടയം പോസ്റ്റല്‍ സൂപ്രണ്ട് അലെക്‌സിന്‍ ജോര്‍ജിനു അഭിനന്ദന പ്രവാഹം
പാലാ: സോഷ്യല്‍ മീഡിയായില്‍ ഉന്നയിക്കപ്പെട്ട പരാതി ശ്രദ്ധയില്‍പ്പെട്ട ഉടനെ പരാതി ക്കാരനെ കണ്ടെത്തി വിളിക്കുക. കാര്യങ്ങള്‍ മനസിലാക്കിയ ശേഷം ഉച്ചയോടെ പരാതി ക്ക് പരിഹരിക്കുക. തുടര്‍ന്നു പരാതിക്കാരനെ വിളിച്ച് കാര്യങ്ങള്‍ ധരിപ്പിക്കുക. ബുദ്ധി മുട്ടുണ്ടായതില്‍ ഖേദം പ്രകടിപ്പിക്കുക. ഇതൊക്കെ സാധാരണ കാണാനാകുന്നത് തട്ടു തകര്‍പ്പന്‍ തമിഴ് സിനിമകളില്‍ മാത്രമാണെന്നു ധരിച്ചാല്‍ തെറ്റി. നമ്മുടെ നാട്ടിലും ഇതുപോലെ ഒക്കെ സംഭവിക്കുന്നുണ്ട് എന്നു പറഞ്ഞാല്‍ അത്ഭുതപ്പെടുക തന്നെ ചെയ്യും. അതും ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ നിന്നുമാണ് നടപടിയെങ്കില്‍ കൈയ്യടിക്കാതെ തരമില്ല.
ഇത്തരമൊരു സംഭവം ഇന്നലെ ( 20/03/2018) പാലായില്‍ നടന്നു. പാലായിലെ മഹാ ത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എബി ജെ. ജോസായിരുന്നു പരാതിക്കാ രന്‍. അദ്ദേഹം പോസ്റ്റ് ഓഫീസ് ബാങ്കില്‍ ഒരു അക്കൗണ്ട് തുറന്നു. ഈ അക്കൗണ്ടിലെ ചെക്ക് പുലിയന്നൂര്‍, അരുണാപുരം പോസ്റ്റ് ഓഫീസുകളിലെ റിക്കറിംഗ് ഡിപ്പോസിറ്റ് തുക അടയ്ക്കാന്‍ നല്‍കി. നേരിട്ട് അക്കൗണ്ടിലേയ്ക്ക് തുക അടയ്ക്കാത്തതിനെ ചോദ്യം ചെയ്തു. ഇതോടെ കാരണമൊന്നുമില്ലാതെ പോസ്റ്റ് മാസ്റ്റര്‍മാര്‍ ചെക്ക് മടക്കി നല്‍കി. ഇതു സംബന്ധിച്ചു വിവിധ പരാതികള്‍ കൊടുത്തുവെങ്കിലും ആറു മാസമായി നടപടിയൊന്നും ഉണ്ടായില്ല. ഇതേത്തുടര്‍ന്നു എബി ജെ.ജോസ് വിഷയം ചൂണ്ടിക്കാട്ടി സോഷ്യല്‍ മീഡിയായില്‍ അവതരിപ്പിച്ചു.
ഇതു ശ്രദ്ധയില്‍പ്പെട്ട കോട്ടയം സീനിയര്‍ പോസ്റ്റല്‍ സൂപ്രണ്ട് അലെക്‌സിന്‍ ജോര്‍ജ് സ്വമേ ധയാ നടപടി സ്വീകരിക്കുകയായിരുന്നു. രാവിലെ 7.30ന് പരാതിക്കാരനെ വിളിച്ച് വിവ രങ്ങള്‍ മനസിലാക്കി. ഉച്ചയോടെ പ്രശ്‌നം പരിഹരിച്ചതായി വിളിച്ച് അറിയിക്കുകയും ചെയ്തു.
അലെക്‌സിന്‍ ജോര്‍ജ് ചങ്ങനാശേരി ചീരഞ്ചിറ സ്വദേശിയാണ്. 2013 ല്‍ ഇന്ത്യന്‍ സിവില്‍ സര്‍വീസ് പാസ്സായ വ്യക്തിയാണ്. 2015 ല്‍ തമിഴ് നാട്ടിലെ കോയമ്പത്തൂര്‍ പോസ്റ്റല്‍ മേധാവി ആയി സേവനം അനുഷ്ഠിക്കുമ്പോള്‍ ശിരുവാണി സഹ്യപര്‍വത കാടുകളിലെ ആദിവാസികളുടെ ഇടയില്‍ അവരുടെ പെണ്‍കുട്ടികള്‍ക്കായി കേന്ദ്ര സര്‍ക്കാരിന്റെ സുകന്യ സമൃദ്ധി പദ്ധതി പൂര്‍ണമായും നടപ്പാക്കി രാജ്യ ശ്രദ്ധ ആകര്‍ഷിച്ചു . രാജ്യത്തു ആദ്യമായാണ് പോസ്റ്റ് ഓഫീസ് പദ്ധതി  ആദിവാസികളുടെ ഇടയില്‍ നൂറ് ശതമാനം നട പ്പാക്കപ്പെടുന്നത്. 2016 ല്‍ കേരളത്തില്‍ കോട്ടയത്തെ സീനിയര്‍ സൂപ്രണ്ടായി സ്ഥാനമേറ്റെ ടുത്ത അലെക്‌സിന്‍ ഒട്ടേറെ നവീകരണ പ്രവര്‍ത്തനങ്ങള്‍ പോസ്റ്റല്‍ മേഖലയിലും സാമൂ ഹിക മേഖലയിലും ഇതിനോടകം നടപ്പാക്കി.
കുട്ടികള്‍ക്ക് തങ്ങളുടെ നീറുന്ന പ്രശ്‌നങ്ങള്‍ പോലീസിനെ രഹസ്യമായി അറിയിക്കുവാ നും പരിഹാരം കാണുവാനും കുട്ടി തപാല്‍ പദ്ധതി, കുട്ടികള്‍ക്കായി സ്റ്റാമ്പ് എക്‌സിബി ഷനുകള്‍ , ഗ്രാമങ്ങളിലെ പോസ്റ്റ് ഓഫീസുകളില്‍ കമ്പ്യൂട്ടര്‍ ഡിവൈസുകള്‍, നോട്ട് നിരോധനത്തിന്റെ സമയത്തു ജനങ്ങള്‍ക്കായി മൊബൈല്‍ ക്യാഷ് കൌണ്ടര്‍ അഥവാ നോട്ട് വണ്ടി തുടങ്ങിയവ അവയില്‍ ചിലതു മാത്രമാണ്. ജനങ്ങള്‍ക്കായി പ്രവര്‍ത്തിക്കു ന്ന ഈ ഉദ്യോഗസ്ഥനെ തേടി ഗിന്നസ്  റെക്കോര്‍ഡും വന്നിട്ടുണ്ട്.
കുട്ടികളില്‍ സാഹിത്യ വാസന വളര്‍ത്തുന്നതിനായി ഏറ്റവും കൂടുതത്തില്‍ കുട്ടികളെ സംഘടിപ്പിച്ചു പതിനഞ്ചു എഴുത്തുകാരുടെയും കോട്ടയത്തെ പബ്ലിക് ലൈബ്രറിയുടെ  യും സാഹിതിയോടു ഒരു ചോദ്യം എന്ന പരിപാടി ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം നേടി. മുണ്ടപ്‌ളാമൂട്ടില്‍ പരേതനായ ഫാദര്‍ എം സി ജോര്‍ജിന്റെയും സുജാത ജോര്‍ജിന്റെയും  മകനാണ് . പാമ്പാടി കെ ജി കോളേജ് അദ്ധ്യാപിക പ്രിന്‍സിസൂസന്‍ ഭാര്യയാണ്. മക്കള്‍ എഞ്ചല്‍, ജോര്‍ജ്.