കോട്ടയം ജില്ലാ കേരളോത്സവത്തിന് കാഞ്ഞിരപ്പള്ളിയിൽ വർണാഭമായ തുടക്കം. കേര ളോത്സവത്തിന് തുടക്കം കുറിച്ച് നടന്ന   സാംസ്ക്കാരിക ഘോഷയാത്ര  ജില്ലാ കളക്ടർ പി കെ സുധീർ ബാബു ഫ്ളാഗ് ഓഫ് ചെയ്തു. ജനപ്രതിനിധികളും കുടുംബശ്രീ അംഗങ്ങളും വിദ്യാർത്ഥികളും അടക്കം ഘോഷയാത്രയിൽ അണിനിരന്നു.വിവിധ കലാരൂപങ്ങളും, നിശ്ചല ദൃശ്യങ്ങളും ഘോഷയാത്രയ്ക്ക് മാറ്റേകി. അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ, ഷക്കീല നസീർ, റിജോ വാളാന്തറ എന്നിവർ നേതൃത്വം നൽകി