കാഞ്ഞിരപ്പള്ളിയിൽ നടക്കുന്ന കോട്ടയം ജില്ലാതല കേരളോത്സവത്തിന്റെ ഭാഗമായുള്ള കായിക മത്സരങ്ങൾ നടന്നു. കായിക മത്സരങ്ങളുടെ ഉദ്ഘാടനം കോട്ടയം ജില്ലാ പഞ്ചായ ത്ത് പ്രസിഡന്റ് അഡ്വ: സെബാസ്റ്റ്യൻ കുളത്തുങ്കൽ നിർവ്വഹിച്ചു.
ശനി, ഞായർ ദിവസങ്ങളിലായി കാഞ്ഞിരപ്പള്ളിയിൽ നടക്കുന്ന ജില്ലാതല കേരളോത്സ വത്തിന്റെ ഭാഗമായുള്ള കായിക മത്സരങ്ങളാണ് ശനിയാഴ്ച നടന്നത്. കായിക മത്സ രങ്ങളുടെ ഉദ്ഘാടനം കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്
അഡ്വ: സെബാസ്റ്റ്യൻ കുളത്തുങ്കൽ നിർവ്വഹിച്ചു. ഫുട്ബോൾ, കബഢി, ക്രിക്കറ്റ്, നീന്തൽ, വടംവലി തുടങ്ങിയ മത്സര ഇനങ്ങളാണ് ശനിയാഴ്ച നടന്നത്.
എന്നാൽ മത്സരം നടക്കേണ്ട പല സ്കൂളുകളും ശനിയാഴ്ച നടന്ന PSC പരീക്ഷ സെന്ററു കൾ ആയതിനാൽ ആറോളം മത്സര ഇനങ്ങൾ മാറ്റിവയ്ക്കുകയും ചെയ്തു. ഇവ ഞായ റാഴ്ച നടക്കും. കുന്നംഭാഗം ഗവ: ഹൈസ്കൂൾ, AKJM ഹയർ സെക്കന്ററി സ്കൂൾ, ആൽഫീൻ പബ്ലിക് സ്കൂൾ, സെന്റ് ഡോമെനിക് കോളേജ് മൈതാനം,സെന്റ് ഡോമെനി ക് ഹൈസ്കൂൾ, കുന്നുംഭാഗം സെന്റ് ജോസഫ് സ്കൂൾ, ആനിത്തോട്ടം മൈതാനം, പൊൻകു ന്നം ലയൺസ് ക്ലബ് ഹാൾ,പാലാ ഇന്റർനാഷണൽ ജിം തുടങ്ങിയ ഇടങ്ങളാണ് മത്സരവേദികൾ.
അത്ലറ്റിക് വിഭാഗം മത്സരങ്ങളും ഞായറാഴ്ചയാണ് നടക്കുന്നത്. ഇതോടെപ്പം കലാ മത്സരങ്ങളും ഞായറാഴ്ച നടക്കും. ജില്ലയിലെ 11 ബ്ലോക്ക്തലത്തിലും 7 നഗരസഭാത ലത്തിലും ഒന്നും, രണ്ടും സ്ഥാനം കരസ്ഥമാക്കിയ കായിക പ്രതിഭകളും ടീംമുകളുമാണ് മത്സരത്തിൽ പങ്കെടുക്കുന്നത്.