പാലാ: പരീക്ഷയ്ക്ക് കോപ്പിയടിച്ചതു കണ്ടെത്തിയതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു. പാലാ സെന്റ് തോമസ് കോളേജിലെ ബിരുദ വിദ്യാര്‍ത്ഥി രാജാക്കാട് സ്വദേശി തുരുത്തിമന അഭിനന്ദ് ആണ് മരിച്ചത്. പരീക്ഷയില്‍ കോപ്പി അടിച്ചത് ഇന്‍വിലിജേറ്റര്‍ കണ്ടെത്തിയിരുന്നു.

ഇത് യൂണിവേഴ്സ്റ്റിയ്ക്ക് റിപ്പോര്‍ട്ട് ചെയ്തതായി പറഞ്ഞത് മാനസിക സംഘര്‍ഷ ത്തിനിടയാക്കിയിരുന്നു. മൂന്ന് വര്‍ഷം ഡീബാര്‍ ചെയ്യുന്നത് ഭയന്ന് മാനസിക സംഘര്‍ ഷംമൂലം തിരികെ ഹോസ്റ്റലിലെത്തി അഭിനന്ദ് ആത്മഹത്യ ചെയ്യുകയായിരുന്നുവെ ന്നാണ് വിവരം. പോലീസ് ഇക്കാര്യങ്ങള്‍ അന്വേഷിച്ചുവരികയാണ്. മൃതദേഹം പാലാ ജനറല്‍ ആശുപത്രിയിലേയ്ക്ക് മാറ്റി.