ജെസ്‌ന മരിയ ജയിംസിന്റെ തിരോധാനം പുതിയ വഴിത്തിരിവിലേക്ക്. ജെസ്‌ന അവസാനമായി മൊബൈല്‍ സന്ദേശമയച്ചത് ആണ്‍സുഹൃത്തി നാണെന്നു തെളിഞ്ഞു. ഇയാളെ കേന്ദ്രീകരിച്ചാണ് അന്വേഷണം തുടരുന്ന ത്.അതിനിടെ കാഞ്ഞിരപ്പള്ളി എസ്ഡി കോളജിലെ രണ്ടാം വര്‍ഷ വിദ്യാ ര്‍ഥിനി കൊല്ലമുള സന്തോഷ്‌കവല കുന്നത്തുവീട്ടില്‍ ജെസ്‌നയുടെ വീട്ടില്‍ നിന്നു രക്തം പുരണ്ട വസ്ത്രം കണ്ടെത്തിയതിന്മേലും അന്വേഷണം നട ത്തുമെന്നു പത്തനംതിട്ട എസ്പി ടി. നാരായണന്‍ പറഞ്ഞു. സൈബര്‍ – ഫൊറന്‍സിക് വിദഗ്ധരുടെ സഹായത്തോടെയാണ് അന്വേഷണം ശക്തമാ ക്കുന്നത്.
ജെസ്‌നയുടെ വീടിനു സമീപമാണ് ആണ്‍സുഹൃത്തു താമസിക്കുന്നത്. ഇരുവരും സഹപാഠികളുമാണ്. ആയിരത്തിലേറെ തവണ ഇരുവരും സംസാരിച്ചിരുന്നതായാണു വിവരം. ‘അയാം ഗോയിങ് ടു ഡൈ’ എന്ന തന്റെ അവസാന സന്ദേശം ജെസ്‌ന അയച്ചതും ആണ്‍സുഹൃത്തിനാ ണെന്നു കണ്ടെത്തിയിട്ടുണ്ട്.

എല്ലാ സാധ്യതകളും പരിശോധിച്ചായിരിക്കും അന്വേഷണമെന്നു സംഘത്തലവനായ എസ്പി പറഞ്ഞു. ചെന്നൈ, ബെംഗളൂരു പുണെ, ഗോവ എന്നിവിടങ്ങളിലേക്കു പൊലീസ് പോയിരുന്നു. മുണ്ടക്കയം, എരുമേലി കേന്ദ്രീകരിച്ചുള്ള അന്വേഷണവും തുടരുകയാണ്. ലഭിക്കുന്ന വിവരങ്ങളെല്ലാം ഒരെണ്ണം പോലും വിടാതെ പരിശോധിക്കുന്നുണ്ട്. മിക്കയിടത്തും പോയിത്തന്നെ എല്ലാ കാര്യങ്ങളും പരിശോധിച്ച് ഉറപ്പാക്കുന്നു.

ജെസ്‌നയുടെ വീട്ടില്‍നിന്നു രക്തക്കറ പുരണ്ട വസ്ത്രങ്ങള്‍ കണ്ടെത്തിയ തിന്റെ വിശദാംശങ്ങളിലേക്കു കടക്കുന്നില്ലെന്നു വ്യക്തമാക്കിയ എസ്പി ഫൊറന്‍സിക് വിദഗ്ധരുടെ സഹായത്തോടെ ഇതിന്റെ പരി ശോധന തുടരുമെന്നും വ്യക്തമാക്കി.

ആണ്‍സുഹൃത്തിനെ ഇതിനോടകം പല തവണ ചോദ്യം ചെയ്തു. ഇനി യും തുടരും. ചോദ്യം ചെയ്യലിനോടു നിസ്സഹകരണമാണ് ആണ്‍സുഹൃ ത്ത് തുടരുന്നത്. ഈ സാഹചര്യത്തില്‍ നുണപരിശോധനയ്ക്കു വിധേയ നാക്കാനും തീരുമാനിച്ചിരുന്നു. ഇതിന് ഇയാളുടെ സമ്മതം ആവശ്യമു ണ്ട്. അതിനുള്ള നടപടിക്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്നും എസ്പി അറിയിച്ചു.

അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് സ്ഥാപിച്ച വിവര ശേഖരണ പട്ടികയില്‍നിന്ന് ഒട്ടേറെ വിവരങ്ങള്‍ ലഭിച്ചു. നിര്‍ണായക വിവരങ്ങളു മായി എഴു കത്തുകളുണ്ടെന്നാണു പൊലീസ് പറയുന്നത്. ആകെ അന്‍പ തോളം കത്തുകളാണു ലഭിച്ചത്. ഇവ പരിശോധിച്ചതില്‍നിന്നാണ് ഏറ്റ വും നിര്‍ണായക വിവരങ്ങളുമായി ഏഴു കത്തുകള്‍ ലഭിച്ചത്.

അതിനിടെ ജെസ്‌നയുടെ തിരോധാനം സിബിഐ അന്വേഷിക്കണ മെന്നാ വശ്യപ്പെട്ട് തിരുവനന്തപുരത്ത് പത്തനംതിട്ട ഡിസിസിയുടെ നേതൃത്വത്തി ല്‍ പ്രതിഷേധ സമരം നടന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി അധ്യക്ഷന്‍ എം.എം.ഹസന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.