കാഞ്ഞിരപ്പള്ളി : മാലിന്യ നിര്‍മ്മാര്‍ജ്ജനവും,  പ്രകൃതി സംരക്ഷണവും ലക്ഷ്യംവച്ച് സം സ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ഹരിതകേരള മിഷന്‍ പ്രവര്‍ത്തനങ്ങളില്‍ കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിന് മുഖ്യമന്ത്രിയുടെ പേരില്‍ ഏര്‍പ്പെടുത്തിയ ഹരിത അവാര്‍ഡ് 2019 ലഭിച്ചു. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍വച്ചു നടന്ന ചടങ്ങില്‍ സംസ്ഥാനതലത്തില്‍  മികച്ച അവതരണം നടത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സോ ഫി ജോസഫും  ബ്ലോക്ക് പഞ്ചായത്തംഗം ജോളി മടുക്കക്കുഴിയും പാറത്തോട് പഞ്ചായ ത്ത് വൈസ് പ്രസിഡന്റ് ഡയസ് കോക്കാട്ട്, ഹരിതകേരളം ആര്‍.പി. വിപിന്‍ രാജു, എ ന്നിവര്‍ ചേര്‍ന്ന്   തദ്ദേശ സ്വയംഭരണ വകുപ്പുമന്ത്രി എ.സി. മൊയ്തീനില്‍നിന്നും അവാ ര്‍ഡ് ഏറ്റുവാങ്ങി.

ഹരിതകേരളം വൈസ് ചെയര്‍മാന്‍ റ്റി.എന്‍. സീമ എക്‌സ് എം.പി. മുഖ്യാതിഥിയായിരു ന്നു. ഹരിത ചട്ടപാലനം (ഗ്രീന്‍ പ്രോട്ടോകോള്‍) പ്രഖ്യാപനത്തോടെ തുടങ്ങി ചിട്ടയായ പ്ര വര്‍ത്തനങ്ങള്‍വഴി മാലിന്യ നിര്‍മ്മാര്‍ജ്ജനം തുടര്‍ പ്രവര്‍ത്തനങ്ങളിലൂടെ നടന്നുവരുന്നു. ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയില്‍പ്പെടുന്ന മുഴുവന്‍ പഞ്ചായത്തുകളിലെയും പ്ലാ സ്റ്റിക് മാലിന്യങ്ങളുടെ റീസൈക്കിള്‍ പ്രവര്‍ത്തനങ്ങളാണ് ആദ്യഘട്ടത്തില്‍ നടത്തിയത്.  വീടുകളില്‍ സൂക്ഷിക്കുന്ന പ്ലാസ്റ്റിക്കുകള്‍ അതത് പഞ്ചായത്തുകളിലെ ഹരിത സേനാം ഗങ്ങള്‍ വാഹനത്തില്‍ പഞ്ചായത്തുകളിലെത്തി പ്ലാസ്റ്റിക് ശേഖരിച്ച് ബ്ലോക്ക് പഞ്ചായ ത്തില്‍ സ്ഥാപിച്ചിരിക്കുന്ന പ്ലാസ്റ്റിക് ഷെഡ്ഡിംഗ് യൂണിറ്റില്‍  എത്തിച്ച് തരംതിരിച്ച് പൊടി ച്ചെടുക്കുന്നു.

തുടര്‍ന്ന് ഇത് റോഡ് നിര്‍മ്മാണത്തിന് ഉപയോഗിക്കുന്നു. ഒരു വര്‍ഷംകൊണ്ട് 11000 കി ലോ പൊടിച്ച പ്ലാസ്റ്റിക് ഉപയോഗിച്ച് 27 കി.മീറ്റര്‍ റോഡ് നിര്‍മ്മിച്ചു. ഇത്തരത്തില്‍ ഈ പ്രവര്‍ത്തി നടന്നുവരുന്നു. ഇവെയിസ്റ്റ് ഉള്‍പ്പെടെയുള്ള ഖര മാലിന്യങ്ങള്‍ ശേഖരിക്കുന്ന തിനായി ക്ലീന്‍ കേരള കമ്പനിയുമായി കരാറായി. തൊഴിലുറപ്പു പദ്ധതിയിലൂടെയും കൃ ഷിവകുപ്പുമായി സഹകരിച്ച് തണ്ണീര്‍ത്തട സംരക്ഷണം, പച്ചക്കറികൃഷി എന്നിവ വ്യാപി പ്പിച്ചു.കൂടാതെ നഴ്‌സറിയിലൂടെ തൈ വിതരണം, ഫലവൃക്ഷത്ത വിതരണം, ജലസേചന കുളങ്ങള്‍, ചെക്ക് ഡാമുകള്‍, കല്ല് കയ്യാല നിര്‍മ്മാണം, കിണര്‍ നിര്‍മ്മാണം, സ്‌കൂള്‍ പച്ച ക്കറിത്തോട്ടം, മഴമറകൃഷി, ഗ്രോബാഗ് കൃഷി, മഴക്കുഴി നിര്‍മ്മാണം, അഗ്രോ സര്‍വ്വീസ്സ് സെന്റര്‍, സോളാര്‍ പാനല്‍,  കിണര്‍ റീചാര്‍ജ്ജിംഗ്,  പടുതാക്കുളം എന്നിവ നടപ്പിലാ ക്കി.

കൂടാതെ പ്രളയാനന്തര ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മെഗാ ക്ലീന്‍ െ്രെഡ വ് എന്നിങ്ങനെ ചിട്ടയായ പ്രവര്‍ത്തനങ്ങളിലൂടെ മുഖ്യമന്ത്രിയുടെ ഹരിത അവാര്‍ഡി നുവേണ്ടി ജില്ലയില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട ഏക ബ്ലോക്ക് പഞ്ചായത്താണ് കാഞ്ഞി രപ്പള്ളി.