മുണ്ടക്കയം: ചോറ്റി – ത്രിവേണി തോട്ടില്‍ ഒഴുക്കില്‍പ്പെട്ട മനോവൈകല്യമുള്ള വയോ ധികയെ പത്താംക്ലാസ് വിദ്യാര്‍ഥിനി സാഹസികമായി രക്ഷപെടുത്തി. കുന്നുംപുറത്ത് റെജിയുടെ സഹോദരി മേരി (56)യാണ് ശനിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടോടെ കുളിക്കട വില്‍ കുളിക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ടത്.

https://youtu.be/VsKxv98qbTg

കുളിക്കടവിന് തൊട്ടരുകില്‍ താമസിക്കുന്ന ഇന്ദുഭവനില്‍ പരേതനായ ഹരിദാസിന്റെ (ദര്‍ശന ബാബു) മകള്‍ പ്രിയത ഹരിദാസ് മാങ്ങാ വീഴുന്ന ശബ്ദം കേട്ട് വെളിയില്‍ ഇറ ങ്ങിയപ്പോള്‍ കുളിക്കടവില്‍ ബക്കറ്റ് മാത്രം കാണുകയായിരുന്നു. ആളെ കാണാതെ നോക്കിയപ്പോള്‍ മേരി ഒഴുകിപ്പോകുന്നതാണ് കണ്ടത്. ഉടന്‍തന്നെ തോട്ടില്‍ ചാടി മേരി യുടെ അടുത്ത് നീന്തിയെത്തി. തോടിനു സൈഡില്‍ കല്‍ക്കെട്ടായതിനാല്‍ ഒഴുക്കിനെതി രേ നൂറുമീറ്റോളം തിരികെ കൊണ്ടുവരേണ്ടിന്നു.

വിവരമറിഞ്ഞെത്തിയ പ്രിയതയുടെ മാതാവ് അനിതയുടെ സഹായത്തോടെയാണ് മേരിയെ കരയിലെത്തിയത്.  കാഞ്ഞിരപ്പള്ളി സെന്റ് മേരീസ് സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനിയാണ് പ്രിയത. കൂലിവേലയ്ക്കു പോയാണ് റെജിയും കുടുംബ വും ജീവിക്കുന്നത്. മനോവൈകല്യമുള്ള പെങ്ങളെ തനിച്ചാക്കി ജോലിക്കു പോകാന്‍ കഴിയാത്ത അവസ്ഥയാണ് ഇവര്‍ക്ക്.