പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ ക​ണ​ക്കി​ലെ​ടു​ത്ത് കോ​ട്ട​യം ജി​ല്ല​യി​ലെ മൂ​ന്നു താ​ലൂ​ക്കു​ക​ളി​ലെ വി​ദ്യാ​ഭ്യാ​സ​സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ക​ള​ക്ട​ർ അ​വ​ധി പ്ര​ഖ്യാ​പി​ച്ചു. കോ​ട്ട​യം, മീ​ന​ച്ചി​ൽ, കാ​ഞ്ഞി​ര​പ്പ​ള്ളി താ​ലൂ​ക്കു​ക​ളി​ലെ പ്ര​ഫ​ഷ​ണ​ൽ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളൊ​ഴി​കെ​യു​ള്ള​വ​യ്ക്കാ​ണ് അ​വ​ധി പ്ര​ഖ്യാ​പി​ച്ച​ത്. അ​ങ്ക​ണ​വാ​ടി​ക​ൾ​ക്കും അ​വ​ധി ബാ​ധ​ക​മാ​ണ്.

ഇ​ടു​ക്കി​ജി​ല്ല​യി​ലെ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വ​രെ​യു​ള്ള വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ക​ള​ക്ട​ർ ചൊ​വ്വാ​ഴ്ച​യും അ​വ​ധി പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ഇ​ന്നും ജി​ല്ല​യി​ലെ സ്കൂ​ളു​ക​ൾ​ക്ക് അ​വ​ധി​യാ​യി​രു​ന്നു. ഇ​ടു​ക്കി​യി​ൽ ചൊ​വ്വാ​ഴ്ച​ത്തെ അ​വ​ധി​ക്ക് പ​ക​രം ജൂ​ൺ 23ന് (​ശ​നി​യാ​ഴ്ച) സ്‌​കൂ​ളു​ക​ള്‍​ക്ക് പ്ര​വൃ​ത്തി​ദി​ന​മാ​യി​രി​ക്കു​മെ​ന്നും ക​ള​ക്ട​ർ അ​റി​യി​ച്ചി​ട്ടു​ണ്ട്.

കാലവര്‍ഷം: കണ്‍ട്രോള്‍ റൂമില്‍ വിവരം നല്‍കണം

കാലവര്‍ഷക്കെടുതിയുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ക്ക് ഏത് ആവ ശ്യഘട്ടത്തിലും കണ്‍ട്രോള്‍ റൂമില്‍ വിളിച്ച് വിവരം നല്‍കാവുന്നതാണെ ന്ന് ജില്ലാ കളക്ടര്‍ ഡോ. ബി. എസ് തിരുമേനി അറിയിച്ചു. കളക്ട്രേറ്റിനു പുറമേ താലൂക്ക് ആസ്ഥാനങ്ങളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം ആരംഭിച്ചിട്ടുണ്ട്.
കോട്ടയം താലൂക്ക് (0481 2568007), മീനച്ചില്‍ (0482 2212325), വൈക്കം (04829 231331) കാഞ്ഞിരപ്പള്ളി (0482 8202331) ചങ്ങനാശ്ശേരി (0481 2420037) എന്നീ നമ്പരുകളിലും കളക്ട്രേറ്റ് കണ്‍ട്രോള്‍ റൂം (0481 2304800, 9446562236) ടോള്‍ഫ്രീ നമ്പര്‍ 1077 ലും വിവരം നല്‍കാവുന്നതാണ്.

വെ​ള്ളി​യാ​ഴ്ച രാ​വി​ലെ​വ​രെ കേ​ര​ള​ത്തി​ൽ ഒ​റ്റ​പ്പെ​ട്ട സ്ഥ​ല​ങ്ങ​ളി​ൽ ക​ന​ത്ത​തോ അ​ത്യ​ന്തം ക​ന​ത്ത​തോ ആ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ള്ള​താ​യി കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം. കേ​ര​ള തീ​ര​ത്ത് പ​ടി​ഞ്ഞാ​റ​ൻ കാ​റ്റി​ന്‍റെ വേ​ഗ​ത മ​ണി​ക്കൂ​റി​ൽ 60 കി​ലോ​മീ​റ്റ​ർ വ​രെ​യാ​കാ​ൻ സാ​ധ്യ​ത​യു​ണ്ട്.

അ​റ​ബി​ക്ക​ട​ലി​ന്‍റെ മ​ധ്യ​കി​ഴ​ക്ക് ഭാ​ഗ​ത്തും മ​ധ്യ​പ​ടി​ഞ്ഞാ​റ് ഭാ​ഗ​ത്തും തെ​ക്കു പ​ടി​ഞ്ഞാ​റ് ഭാ​ഗ​ങ്ങ​ളി​ലും ക​ട​ൽ പ്ര​ക്ഷു​ബ്ധ​മാ​യി​രി​ക്കാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ മ​ത്സ്യ​ബ​ന്ധ​ന​ത്തി​നാ​യി ഈ ​ഭാ​ഗ​ങ്ങ​ളി​ലേ​ക്കു പോ​ക​രു​തെ​ന്നും കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു.