കഴിഞ്ഞ ഏഴു വര്‍ഷമായി എരുമേലി പേട്ട തുള്ളലിന് ചെണ്ട കൊട്ടുന്നത് ഒരു ശീലമാണ് പി.സി ജോര്‍ജിന് എന്നാല്‍ പി.സി ജോര്‍ജിനോട് അങ്ങനെ വിട്ട് കൊടുക്കാന്‍ തയാറല്ല ബി.ജെ.പി ജില്ലാ പ്രസിഡന്റ് എന്‍.ഹരിയും എം.പി ആന്റോ ആന്റണിയും….

എരുമേലി പേട്ടതുള്ളലിന് മുമ്പായി കൊച്ചമ്പലമുറ്റത്തായിരുന്നു മൂന്ന് പേരുടെയും ചെണ്ടകൊട്ടല്‍…ചെണ്ടയുടെ താളത്തിനൊത്ത് അണികളും നാട്ടുകാരും ചുവട് വെക്കുകയും ചെയ്തു.

എല്ലാതവണയും താരമാകുന്ന പി.സി. ജോര്‍ജിനെ കടത്തിവെട്ടാനാണ് മുന്‍ മേളക്കാരന്‍ കൂടിയായ എന്‍.ഹരി എത്തിയത്. എത്തവണയും പി.സിയാണ് ചെണ്ടകൊട്ടിന് തുടക്കം കുറിക്കുന്നത്. അതു കൊണ്ട് തന്നെ മാധ്യമങ്ങള്‍ നിരന്ന് നില്‍ക്കുന്ന ചടങ്ങില്‍ ആദ്യം ചെണ്ട അടിച്ചത് എന്‍. ഹരിയാണ്.ഇതു കണ്ടതോടെ പി.സി. ജോര്‍ജും ആമാന്തിച്ചില്ല, അദേഹവും തുടങ്ങി ചെണ്ട കൊട്ട്. രംഗം കൊഴുത്തതോടെ വാശിയേറിയ ചെണ്ട കൊട്ടാണ് പിന്നീട് നടന്നത്. ഇത് കണ്ട് രസം പിടിച്ച് നിന്ന ആന്റോ ആന്റണി എംപിക്ക് ജോര്‍ജ് ചെണ്ടകോല്‍ കൈമാറി. എംപി ചെണ്ടകൊട്ടാന്‍ തുടങ്ങിയപ്പോള്‍ ഇതിന്റെ ബാലപാഠങ്ങള്‍ പി.സി. ജോര്‍ജ് ആന്റോ ്ക്ക് പറഞ്ഞു കൊടുക്കുന്നതും കാണമായിരുന്നു.