അര്‍ദ്ധരാത്രി പള്ളിമുറിയില്‍ വച്ചു ഹൃദയാഘാതത്തെ തുടര്‍ന്ന് ചെമ്മലമറ്റം പള്ളി വികാരി ഫാ. സെബാസ്റ്റ്യന്‍ പാട്ടത്തില്‍ അന്തരിച്ചു

ചെമ്മലമറ്റം : പള്ളി വികാരി അര്‍ദ്ധരാത്രിയില്‍ പള്ളിമുറിയില്‍ വച്ചു ഹൃദയാഘാത0 അനുഭ വപെട്ടതിനെ തുടര്‍ന്ന് അന്തരിച്ചു. പാലാ ചെമ്മലമറ്റം പള്ളി വികാരി ഫാ. സെബാസ്റ്റ്യന്‍ പാട്ടത്തില്‍ ( 57 ) ആണ് മരിച്ചത്.രാത്രി പന്ത്രണ്ടു മണിയോടെ ദേഹാസ്വാ സ്ഥ്യം അനുഭവ പെട്ട വികാരിയച്ചന്‍ ഉടന്‍ സഹ വികാരിയെ വിളിച്ചുവരുത്തി വിവരം അറിയിക്കുക യായിരുന്നു.

ഉടന്‍ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് ഇവിടെ നിന്നും പാലാ മരിയന്‍ സെന്ററിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.പാലാ കയ്യൂര്‍ ഇടവകാംഗമാണ് . കൂത്താട്ടുകുളം പള്ളിയില്‍ നിന്നാണ് കഴിഞ്ഞ മാര്‍ച്ച് മാസം ഇദ്ദേഹം ചെമ്മലമറ്റം പള്ളിയിലേയ്ക്ക് സ്ഥലം മാറി എത്തിയത് .