കാഞ്ഞിരപ്പള്ളി:സ്വകാര്യ ബസ് പണിമുടക്ക് രണ്ടാം ദിവസവും ഗ്രാമീണ മേഖലയിലെ ജനങ്ങളെ വലച്ചു..ദേശീയ പാതയിലും കാഞ്ഞിരപ്പള്ളി-എരുമേലി റൂട്ടിലും കെ.എസ്ആര്‍ ടിസി സര്‍വ്വീസ് നടത്തിയെങ്കിലും സ്വകാര്യ ബസുകള്‍ മാത്രം സര്‍വ്വീസ് നടത്തുന്ന ഉള്‍നാടന്‍ ഗ്രാമ പ്രദേശങ്ങളിലെ ജനങ്ങള്‍ യാത്രയ്ക്ക് ബുദ്ധിമുട്ടി.

ഈരാറ്റുപേട്ട,മണിമല ,തമ്പലക്കാട്, ചേനപ്പാടി, വിഴിക്കിത്തോട്, പാലമ്പ്ര, ഇടക്കുന്നം, പാലപ്ര, തുടങ്ങിയ ഗ്രാമ പ്രദേശങ്ങളിലേക്കുള്ള യാത്രക്കാരാണ് ഏറെയും വലഞ്ഞത്. ഓട്ടോ-ടാക്‌സി വാഹനങ്ങളെയും സമാന്തര സര്‍വ്വീസുകളെയുമാണ് യാത്രക്കാര്‍ ആശ്രയിച്ചത്.

ഗ്രാമ പ്രദേശങ്ങളിലേക്ക് ഓട്ടോ റിക്ഷാകള്‍ ഷട്ടില്‍ സര്‍വ്വീസ് നടത്തി.കടകള്‍ തുറന്നെങ്കി ലും ആളുകള്‍ കുറവായിരുന്നതിനാല്‍ കച്ചവടവും തീര്‍ത്തും കുറുവായിരുന്നു. സര്‍ക്കാര്‍ ഓഫിസുകളിലും മറ്റും ദൂരെ നിന്നെത്തുന്ന ജീവനക്കാര്‍ ഇന്നലെ അവധിയിലാ യിരുന്നു.

ദേശീയ പാതയിലും കാഞ്ഞിരപ്പള്ളി-എരുമേലി റൂട്ടിലും കെ.എസ്.ആര്‍.ടി.സി സര്‍വ്വീസ് നടത്തി. എന്നാല്‍ കെ.എസ്.ആര്‍.ടി.സി വാഹനങ്ങള്‍ ഇല്ലാത്ത ഗ്രാമീണ മേഖലയിലെ ജനങ്ങളെ പണിമുടക്ക് വലച്ചു. കാഞ്ഞിരപ്പള്ളി- ഈരാറ്റുപേട്ട റൂട്ടില്‍ കെ.എസ്.ആര്‍.ടി. സി ദീര്‍ഘദൂര ബസുകള്‍ യാത്രക്കാര്‍ക്ക് ആശ്വാസമായി. 
ഈരാറ്റുപേട്ട ഡിപ്പോയില്‍ നിന്നും കാഞ്ഞിരപ്പള്ളിക്ക് സര്‍വ്വീസ് ഏര്‍പ്പെടുത്തിയിരുന്നു. ഏതാനും മിനി വാനുകള്‍ സമാന്തര സര്‍വ്വീസുകള്‍ നടത്തി. കാഞ്ഞിരപ്പള്ളി-മണിമല, തമ്പലക്കാട്, ചേനപ്പാടി, വിഴിക്കിത്തോട്, പാലമ്പ്ര, ഇടക്കുന്നം, പാലപ്ര, തുടങ്ങിയ ഗ്രാമ പ്രദേശങ്ങളിലേക്കുള്ളവര്‍ക്ക് സമാന്തര സര്‍വ്വീസുകളെ ആശ്രയിക്കേണ്ടി വന്നു.

ഗ്രാമ പ്രദേശങ്ങളിലേക്ക് ഓട്ടോ റിക്ഷാകള്‍ ഷട്ടില്‍ സര്‍വ്വീസ് നടത്തി. സ്‌കൂളുകളില്‍ എസ്.എസ്.എല്‍.സി മോഡല്‍ പരീക്ഷ മുടക്കം കൂടാതെ നടന്നു. എന്നാല്‍ മറ്റു ക്ലാസുക ളില്‍ ഹാജര്‍ നില കുറവായിരുന്നു.