എരുമേലി : ശബരിമലയില്‍ പോലീസിന്റെ ഒത്താശയോടെ രഹന ഫാത്തി മ എന്ന യുവതിയെ പ്രവേശിപ്പിക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് എരുമേലി വലിയമ്പല ഗോപുരത്തിന് മുന്നില്‍ പ്രതിഷേധ ധര്‍ണ നടത്തിയ ബിജെപി നേതാക്കള്‍ റോഡ് ഉപരോധിക്കാന്‍ ശ്രമിച്ചു. ഉടന്‍ തന്നെ ബലം പ്രയോഗിച്ച് പോലീസ് ഇവരെ അറസ്റ്റ് ചെയ്തു. ഇന്ന് രാവിലെ ഒമ്പത് മണിയോടെ പ്ര തിഷേധ ധര്‍ണ ആരംഭിച്ചത്. ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ. ഗോപാ ലകൃഷ്ണന്‍ ഉത്ഘാടനം ചെയ്തു.

തുടര്‍ന്ന് പത്ത് മണിയോടെ സംസ്ഥാന സെക്രട്ടറിയുടെ നേതൃത്വത്തില്‍ എട്ട് പേര്‍ റോഡ് ഉപരോധത്തിന് തുനിഞ്ഞു. മറ്റ് പ്രവര്‍ത്തകര്‍ ഈ സമയത്ത് പ്രതിഷേധ ധര്‍ണ തുടര്‍ന്നു. കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി മധുസൂദനന്‍, മണിമല സി ഐ ടി ഡി സുനില്‍കുമാര്‍, എസ് ഐ ശ്രീജിത്ത് എന്നിവര്‍ നേതാക്കളെ ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തുനീക്കി. സംസ്ഥാന സെക്രട്ടറി അഡ്വ. ഗോപാലകൃഷ്ണന്‍,പൂഞ്ഞാര്‍ നിയോജക മണ്ഡലം പ്രസിഡന്റ് വി സി അജികുമാര്‍, ജില്ലാ കമ്മറ്റി അംഗം അനിയന്‍ എരുമേലി എന്നിവരും രണ്ട് സ്ത്രീകളും ഉള്‍പ്പടെ എട്ട് പേര്‍ അറസ്റ്റിലായി.

മറ്റ് പ്രവര്‍ത്തകര്‍ ധര്‍ണയും നാമജപ സത്യാഗ്രഹ സമരവും തുടരുകയാ ണ്. വീണ്ടും റോഡ് ഉപരോധം നടത്താന്‍ നീക്കമുണ്ട്. 94 വനിതാ പോലീസ്, സ്ട്രൈക്കേഴ്സ് ഫോഴ്‌സ് എന്നിവര്‍ ഉള്‍പ്പടെ 350 അംഗ പോലീസ് സേനയ ടങ്ങുന്ന വന്‍ പോലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നു.