പുനലൂര്‍ മൂവാറ്റുപുഴ സംസ്ഥാന പാതയുടെ ഭാഗമായുള്ള ആദ്യ ഘട്ട തടി ലേലം നടന്നു.റോഡ് പുറമ്പോക്കിലെ തടിയുടെ ലേലമാണ് പൊന്‍കുന്നം കെ.എസ്.ടി.പി എക്‌സിക്യൂട്ടീവ് ഓഫീസില്‍ നടന്നത്. പാതയിലെ ചെറുവ ള്ളി വില്ലേജില്‍പ്പെട്ട 142 മരങ്ങളുടെ ലേലമാണ് നടന്നത്.പുനലൂര്‍ മൂവാറ്റു പുഴ റോഡിന് വേണ്ടി ഏറ്റെടുത്ത സ്ഥലത്തെ റോഡ് പുറമ്പോക്കിലെ മര ങ്ങളുടെ ലേലം ബുധനാഴ്ച്ചയാണ് നടന്നത്. ആഞ്ഞിലിയും തേക്കും ഉള്‍പ്പെ ടെ 142 മരങ്ങള്‍ക്കായി 9,87,000 രൂപയാണ് ലഭിച്ചത്.

അടുത്ത ലേലം 22 ന് നടക്കും. മൂന്ന് ജില്ലകളിലായി നടക്കുന്ന റോഡ് പണിയി ല്‍ കോട്ടയം ജില്ലയിലെ 3 ഉം,പത്തനംതിട്ടയിലെ 12 ഉം,കൊല്ലം ജില്ലയിലെ 4 ഉം വില്ലേജുകളുടെ ലേലനടപടികളാണ് ഇനി നടക്കുവാനുള്ളത്.അഞ്ച് മേഖ ലകളിലായി വിവിധ ഘട്ടങ്ങളില്‍ നടക്കുന്ന ലേലത്തില്‍ 4500 മരങ്ങളാണ് മൊത്തമുള്ളത്. ഡിസംബറോടെ നടപടികള്‍ പൂര്‍ത്തിയാക്കി റോഡ് പണി ആരംഭിക്കുവാനാണ് കെ.എസ്.ടി.പി ലക്ഷ്യമിടുന്നത്.

സോഷ്യല്‍ ഫോറസ്ടിയാണ് ഇട്ട വിലയേക്കാള്‍ കൂടുതല്‍ തുകക്കാണ് മര ങ്ങള്‍ ലേലം കൊണ്ടത്.അതേസമയം ലേല നടപടികള്‍ യഥാസമയം അറിയി ച്ചില്ലന്നാണ് ചിലരുടെ ആരോപണം.എന്നാല്‍ നിര ദ്രവ്യം കെട്ടിവെക്കാത്ത വര്‍ക്ക് ലേലത്തില്‍ പങ്കെടുക്കുവാന്‍ സാധിക്കില്ലന്നും എന്തെങ്കിലും ആക്ഷേ പമുള്ളവര്‍ക്ക് ഏഴുദിവസത്തിനുള്ളില്‍ പരാതി നല്‍കുവാന്‍ അവസരമു ണ്ടന്നും കെ.എസ്.ടി.പി അധികൃതര്‍ പറഞ്ഞു.ലേലനടപടികള്‍ക്കായി 42 പേരാണ് എത്തിച്ചേര്‍ന്നത്