കാഞ്ഞിരപ്പള്ളി:കാഞ്ഞിരപ്പള്ളി സര്‍വ്വീസ് സഹകരണ ബാങ്കിന്‍റെ എല്ലാ ശാഖകളുടെയും സേവനങ്ങള്‍ ഇനി ഞായറാഴ്ച്ച ദിവസം കാഞ്ഞിരപ്പള്ളി പ്രഭാത-സായാഹ്ന ബ്രാഞ്ചില്‍ നിന്നും ലഭ്യമാണ്.സണ്‍ഡേ ബാങ്കിന്‍റെ പ്രവര്‍ത്തനം ഔപചാരികമായി ഡോ.എന്‍.ജയ രാജ് എം. എല്‍.എ. നിര്‍വ്വഹിച്ചു.സണ്‍ഡേ ബാങ്കിന്‍റെ പ്രവര്‍ത്തനസമയം ഞായറാഴ്ച രാവിലെ 10 മണിമുതല്‍ ഉച്ചയ്ക്ക് 1 മണി വരെണ്.ബാങ്ക് പ്രവര്‍ത്തനം ആരംഭിച്ച് 80 വ ര്‍ഷത്തിലേക്ക് കടക്കുന്ന ഈ അവസരത്തില്‍ പൊതുജനങ്ങള്‍ക്കായി കാഴ്ചവെയ്ക്കുന്ന പുതിയ ഒരു പ്രവര്‍ത്തനമാണ് സണ്‍ഡേ ബാങ്ക്.
ബാങ്ക്  കോര്‍ബാങ്കിംഗ് സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍, ബാങ്കിന്‍റെ കാഞ്ഞിര പ്പള്ളി മുഖ്യശാഖ,വിഴിക്കിത്തോട്,കാളകെട്ടി,തമ്പലക്കാട്,ആനക്കല്ല് എന്നീ എല്ലാ ശാഖക ളിലെയും ഇടപാടുകള്‍ ഞായറാഴ്ച ദിവസങ്ങളില്‍ ഈ ശാഖയില്‍ നടത്തുവാന്‍ സാധി ക്കുo.കാഞ്ഞിരപ്പള്ളിയില്‍ ഞായറാഴ്ച പ്രവര്‍ത്തിക്കുന്ന ഏക ബാങ്ക് ആയതിനാല്‍,ഇത് നാട്ടിലെ ജനങ്ങള്‍ക്ക് വളരെയേറെ പ്രയോജനകരമായിരിക്കും.ബാങ്കിലെ ഏതാണ്ട് 25000 ഓളം വരുന്ന സേവിംഗ്സ് ബാങ്ക് അക്കൗണ്ട് ഉടമകള്‍ക്ക് ഇത് ഏറെ ഗുണം ചെ യ്യും. പ്ര ഭാത സായാഹ്ന ശാഖയിലെ എല്ലാ ഇടപാടുകളും കൂടാതെ മറ്റ് ബ്രാഞ്ചുകളിലെ സേവിം ഗ്സ് ബാങ്ക്,സ്ഥിരനിക്ഷേപ അക്കൗണ്ടുകള്‍ എന്നിവ ഇവിടെ കൈകാര്യം ചെയ്യo.
ബാങ്ക് പ്രസിഡന്‍റ് കെ. ജോര്‍ജ്ജ് വര്‍ഗ്ഗീസ് പൊട്ടംകുളം അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ജില്ലാ പഞ്ചായത്ത് അംഗം സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ആശ ജോയി,ബ്ലോക്ക് പഞ്ചായത്തംഗം റോസമ്മ അഗസ്തി,ഗ്രാമപഞ്ചായത്തംഗം ജോഷി അഞ്ചനാട്ട്,വ്യാപാരി വ്യവസായി പ്രസിഡന്‍റ്,മാത്യു ചാക്കോ വെട്ടിയാങ്കല്‍,ബേബി വട്ട യ്ക്കാട്ട്,സാജന്‍ അഞ്ചനാട്ട് തുടങ്ങിയവര്‍ പ്രസംഗിച്ചു.യോഗാനന്തരം കാഞ്ഞിരപ്പള്ളിയു ടെ വാനമ്പാടി നിയ പത്യാലയെ ബാങ്ക് ഉപഹാരം നല്കി ആദരിച്ചു.