ഈരാറ്റുപേട്ട ഉപജില്ലാ ശാസ്ത്ര, ഗണിത ശാസ്ത്ര,സാമൂഹ്യ ശാസ്ത്ര, പ്രവൃത്തി പരി ചയ മേളകൾ കാളകെട്ടി അച്ചാമ്മ മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂളിൽ ഗവ. ചീഫ് വിപ്പ് ഡോ. എൻ. ജയരാജ്  M.L.A ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ. സെബാ സ്റ്റ്യൻ കൊല്ലംകുന്നേൽ അധ്യക്ഷത വഹിച്ചു. ഈരാറ്റുപേട്ട A.E.O ഷംല ബീവി, ജില്ലാ പഞ്ചായത്തംഗം ജെസി ഷാജൻ, തിടനാട് പഞ്ചായത്ത് പ്രസിഡൻ്റ്  വിജി ജോർജ്, കാ ഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തംഗം വിമല ജോസഫ്, വാർഡ് മെമ്പർ റാണി ടോമി , റിസപ്ഷൻ കമ്മിറ്റി കൺവീനർ ആർ. ധർമകീർത്തി, സ്കൂൾ പ്രിൻസിപ്പാൾ വിനോജി മോൻ സി.ജെ, പിറ്റിഎ പ്രസിഡൻ്റ്  തോമസുകുട്ടി എം.ജെ ,സ്കൂൾ ഹെഡ്മിസ്ട്രസ് മേരി സി.ജെ എന്നിവർ പ്രസംഗിച്ചു.കാളകെട്ടി എ.എം.എച്ച്.എസ്.എസ് , നിർമല പബ്ലിക് സ്കൂൾ, എന്നിവിടങ്ങളിൽ ശാസ്ത്ര, ഗണിത ശാസ്ത്ര മേളകൾ  നടന്നു.