എരുമേലി മണിപ്പുഴയിൽ ഗൃഹപ്രവേശത്തിന് ഒരുക്കിയ പന്തൽ അഴിച്ചു മാറ്റുന്നതിനി ടെ ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം. മുണ്ടക്കയം കോരുത്തോട് കോസടി അരിമാലി ൽ സ്വദേശി റ്റിറ്റോ ചാക്കോയാണ് [27] മരിച്ചത്. ഇന്ന് രാവിലെ 11 മണിയോടെയായിരു ന്നു സംഭവം.
സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷി ക്കാൻ കഴി ഞ്ഞില്ല. വീടിന്റെ ഗൃഹപ്രവേശന ചടങ്ങിനു ശേഷം പന്തലിന്റെ മുകളിലെ ഷീറ്റ് അ ഴിച്ചു കൊണ്ടിരിക്കേയാണ് ഷോക്കേറ്റത്. മൃതദേഹം മെഡിക്കൽ കോളജിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി. സംസ്‌കാരം നാളെ 3 മണിക്ക് സ്വദേശമായ കോരുത്തോട്ടിൽ.