പുരോഗമന കലാസാഹിത്യസംഘം കാഞ്ഞിരപ്പള്ളി യൂണിറ്റ് സമ്മേളനം ലൈബ്രറി കൗൺസിൽ താലൂക്ക് സെക്രട്ടറി ടി.പി.രാധാകൃഷ്ണൻ നായർ ഉദ്ഘാടനം ചെയ്തു. നാടക പ്രവർത്തകൻ ഏ.ജി.പി ദാസ് അദ്ധ്യക്ഷനായി. പുരോഗമന കലാ സാഹിത്യ സംഘം ഏരിയാ പ്രസിഡണ്ട് പി.കെ.അബ്ദുൾ കരീം സംഘടനാ നയരേഖ അവതരിപ്പി ച്ചു.

ഏരിയാ സെക്രട്ടറി എം.എ.റിബിൻഷാ, ട്രഷറർ എൻ.സോമനാഥൻ, വൈസ് പ്രസിഡണ്ട് ഏ.ജി.തങ്കപ്പൻ എന്നിവർ സംസാരിച്ചു.എൻ.സോമനാഥൻ (പ്രസിഡണ്ട്) കെ.എസ്‌ ഷാനവാസ്, രാഹുൽ രാജു (വൈസ് പ്രസിഡണ്ടുമാർ) ഏ.ജി.പി.ദാസ് (സെക്രട്ടറി) ബെന്നി ആന്റണി, വിഷ്ണു പ്രസാദ് (ജോ. സെക്രട്ടറിമാർ)കെസി.എം.സലീം (ട്രഷറർ) എന്നിവർ ഭാരവാഹികളായ യൂണിറ്റ് കമ്മറ്റിയെ സമ്മേളനം തെരഞ്ഞെടുത്തു.