പൊൻകുന്നം:തോണിപ്പാറയിൽ റോഡരുകിൽ സ്ഥാപിച്ചിരിക്കുന്ന തടി പോസ്റ്റ് നാട്ടുകാ ർക്ക് അപകട ഭീഷണിയാകുന്നു. കാല പഴക്കo ചെന്ന പോസ്റ്റിന്റെ അടിഭാഗം ഒടിഞ്ഞ് ഏതു നിമിഷവും നിലം പതിക്കുന്ന അവസ്ഥയാണ്. പോസ്റ്റ് സമീപത്തെ പുരയിടത്തിൽ നിന്നും തെങ്ങോലയും ചെടികളും പോസ്റ്റിന് മുകളിലേയ്ക്ക് ലൈൻ കമ്പിയ്ക്ക് മുകളി ലുമാണ് ചാഞ്ഞ് കിടക്കുന്നത്.ഇതിന്റെ ഭാരവും പോസ്റ്റിന്റെ നിലനിൽപ്പിനെ ബാധി ച്ചിട്ടുണ്ട്. എന്നാൽ ടച്ചിംഗ് വെട്ടിമാറ്റുന്ന സമയത്ത് പ്പോലും ഇവ വെട്ടിമാറ്റാൻ അധി കൃതരും തയ്യാറല്ല.

ദിവസേന10 ഓളം സ്കൂൾ വാഹനങ്ങൾ ഉൾപ്പെടെ നിരവധി വാഹനങ്ങൾ കടന്ന് പോ കുന്നതാണ് ഈ പോസ്റ്റിന് സമീപത്ത് കൂടിയാണ്.പലപ്പോഴും സ്കൂൾ വാഹനങ്ങൾ ഈ പോസ്റ്റിൽ തട്ടാറും, പോസ്റ്റിനോട് ചേർന്ന് വളർന്ന് നിൽക്കുന്ന മുള്ള് നിറഞ്ഞ ചെടി വാ ഹനത്തിന്റെ വശങ്ങളിൽ ഇരിക്കുന്ന കുട്ടികളുടെ ദേഹത്ത് കൊള്ളുകയും പതിവാണ്. ട്രാൻസ്ഫോർമറിന് സമീപമാണ് പോസ്റ്റ്‌ സ്ഥിതി ചെയ്യുന്നത്. ഉയർന്ന വൈദ്യുത പ്രവാ ഹമുള്ളതിനാൽ പോസ്റ്റിന് മുകളിലേയ്ക്ക് ലൈൻ കമ്പിയ്ക്ക് മുകളിലേയ്ക്കും ചാഞ്ഞ് കിടക്കുന്ന ചെടിയോ ഓലയോ വെട്ടിമാറ്റാൻ നാട്ടുകാർക്കും ഭയമാണ്.വലിയൊരു അപ കടം ഉണ്ടാകുന്നതിന് മുൻപ് പോസ്റ്റ് മാറ്റി സ്ഥാപിക്കാൻ അധികൃതർ തയ്യറാകണമെന്നും നാട്ടുകാർ പറയുന്നു.