പാറത്തോട് പഞ്ചായത്തിലെ ഇടക്കുന്നം സ്വദേശി(72).ഓട്ടോ ഡ്രൈവര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. പനി ബാധിച്ചതിനെത്തുടര്‍ന്ന് കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. പിന്നീട് ശരീര വേദനയും തലവേദനയും ഉള്‍പ്പെടെയുള്ള ലക്ഷണങ്ങളുണ്ടായ പ്പോ ള്‍ മേഖലയിലെ രണ്ടു സ്വകാര്യ ആശുപത്രിയിലും, കോട്ടയത്തെ ഒരു സ്വകാ ര്യ ആശുപത്രിയിലും ചികില്‍സ തേടി. പരിശോധനയില്‍ വൈറല്‍ ന്യുമോ ണിയയുടെ ലക്ഷണങ്ങള്‍ കണ്ടെത്തിയതോടെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചി കിത്സയില്‍ കഴിയവേയാണു കോവിഡ് സ്ഥിരീകരിച്ചത്.

ആരോഗ്യ വകുപ്പ് ഇയാളുടെ സമ്പര്‍ക്ക പട്ടിക തയാറാക്കി വരുകയാണ്. ഇയാളുടെ ഓട്ടോ റിക്ഷയില്‍ സഞ്ചരിച്ചവരുടെയും, ഇയാള്‍ പോയ റേഷ  ന്‍കട മറ്റു സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ഉണ്ടായിരുന്നവരുടെയും വി വരങ്ങള്‍ ശേഖരിച്ചു വരുകയാണ്.

 

പാറത്തോട് പഞ്ചായത്തിലെ 8-ാം വാര്‍ഡ് പൂര്‍ണമായും 7,9 വാര്‍ഡുകള്‍ ഭാഗികമായും അടച്ചു. വാര്‍ഡുകളില്‍ കൂടി കടന്നു പോകുന്ന ഇടക്കുന്നം എന്‍എസ്എസ് ഓഡിറ്റോറിയം – പാറത്തോട് പള്ളിപ്പടി റോഡ്, എന്‍ എസ്എസ് ജംക്ഷന്- പള്ളിമുക്ക് റോഡ്. സിഎസ്‌ഐ- കാരികുളം റോഡ് എന്നിവ ഡിവൈഎസ്പി യുടെ നേതൃത്വത്തില്‍ പൊലീസ് എത്തി അടച്ചു. ഇടക്കുന്നം മേഖലയിലെ കടകള്‍ രാവിലെ 11 മുതല്‍ വൈകിട്ട് അഞ്ചു വരെ മാത്രമേ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുവദിക്കുകയുള്ളു.. കോവിഡ് സ്ഥി രീകരിച്ച സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും പ്രദേശവാ സികള്‍ അത്യാവശ്യ കാര്യങ്ങള്‍ക്കു മാത്രമേ പുറത്തിറങ്ങാവൂ എന്നുമുള്ള ജാഗ്രതാ നിര്‍ദേശങ്ങള്‍ വാഹനത്തില്‍ മേഖലയില്‍ അനൗണ്‍സ്‌മെന്റ് നട ത്തി .

ജില്ലാ കലക്ടര്‍ ഇന്ന് മേഖല കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിക്കാ നാണ് സാധ്യത. മേഖലയില്‍ അണുനശീകരണം നടത്താനും പഞ്ചായത്ത് തീരുമാനിച്ചു.