ആദര്‍ശ് വധക്കേസില്‍ പിടിയിലായ  കരിനിലം ,പുതുപ്പറമ്പില്‍ ജയപ്രകാശ്( ക്രിമിനല്‍ ജയന്‍-43)  നിരവധി കേസില്‍ പ്രതിയാണന്ന് പൊലീസ് അറിയിച്ചു  നിരവധി കേസില്‍ പ്രതിയായിട്ടുളള ഇയാളെ  കഴിഞ്ഞ വര്‍ഷം കാപ്പാ ചുമത്തി അറസ്റ്റ് ചെയ്ത്  തൃശൂര്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ അടച്ചിരുന്നു. പിന്നീട് പുറത്തിറങ്ങിയ ഇയാള്‍ ഇപ്പോള്‍ ആദര്‍ശിനെ് കൊല ചെയ്ത കേസില്‍ പിടിയിലായിരിക്കുന്നത്. മുന്‍പ് രാജ്യാന്തര ശ്രദ്ധ നേടിയ തട്ടികൊണ്ടുപോകല്‍ കേസിലും പിടിയിലായി  ജയില്‍വാസം അനുഷ്ടിച്ചിട്ടുണ്ട്.   അനുജ എന്ന യുവതിയെ തട്ടികൊണ്ടുപോയി യുവതിയുടെ മാതാവ് ആസ്‌ട്രേലിയക്ക് കടത്തിയ  കേസിലായിരുന്നു ഉള്‍പ്പെട്ടിരുന്നത്.