report:ansar.e.nasar

കാഞ്ഞിരപ്പള്ളി:സിപിഎം കാഞ്ഞിരപ്പള്ളി ഏരിയ സെക്രട്ടറിയായി പി.എന്‍ പ്രഭാകരനെ(78) നിയോഗിച്ചു. നിലവില്‍ സിപിഎം കോട്ടയം ജില്ലാ കമ്മിറ്റിയം ഗം, കര്‍ഷകം സംഘം സംസ്ഥാന കമ്മറ്റിയംഗം , ചെത്തു തൊഴിലാളി യൂണിയന്‍ കാഞ്ഞിരപ്പള്ളി താലൂക്ക് പ്രസഡിന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു വരുന്ന പി.എന്‍.പ്രഭാകരന്‍ ജില്ലയിലെ മുതിര്‍ന്ന ജില്ലാ കമ്മിറ്റിയംഗവുമാണ്.

https:

p-n_prabhakaran-31980 കളില്‍ വാഴൂര്‍ ഏരിയ സെക്രട്ടറിയായും അതിനു മുമ്പ് മൂന്നു പഞ്ചായ ത്തു കളുള്‍പ്പെട്ട കാഞ്ഞിരപ്പള്ളി മേഖല സെക്രട്ടറിയുമായിരുന്നു.p-n_prabhakaran-4
പൂഞ്ഞാറില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി പി.സി ജോസഫ് ദയനീയ പരാജയം ഏറ്റുവാങ്ങിയതിനെ തുടര്‍ന്നുണ്ടായ പാര്‍ട്ടി നടപടിയുടെ ഭാഗമായി കാഞ്ഞിരപ്പ ള്ളി ഏരിയ സെക്രട്ടറി പദവിയില്‍ നിന്നും ടി.പ്രസാദിനെ മാറ്റിയിരുന്നു. തല്‍ സ്ഥാനത്തേക്ക് പി.എന്‍ പ്രഭാകരനെ നിയോഗിക്കാനാണ് പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയുടെ തീരുമാനം. p-n_prabhakaran-2ഇന്നലെ സിപിഎം ജില്ലാ സെക്രട്ടറി വി.എന്‍.വാസവന്‍, ജില്ലാ സെക്രട്ടറിയേറ്റം ഗങ്ങളായ എം.ടി.ജോസഫ്, എ.വി.റസ്സല്‍ എന്നിവരുടെ സാന്നിദ്ധ്യത്തില്‍ ചേര്‍ന്ന ഏരിയ കമ്മിറ്റിയിലാണ് പാര്‍ട്ടി തീരുമാനം ജില്ലാ സെക്രട്ടറി അറിയിച്ചത്. p-n_prabhakaran-1
പൂഞ്ഞാറിലെ തോല്‍വിയെ കുറിച്ചുള്ള പാര്‍ട്ടി അന്വേഷണത്തെ തുടര്‍ന്നുള്ള നടപടിയുടെ ഭാഗമായാണ് പ്രസാദിനെ തല്‍സ്ഥാനത്തു നിന്നും നീക്കിയത്. പാര്‍ട്ടി ഏകാംഗ കമ്മീഷന്‍ ബേബി ജോണ്‍ നടത്തിയ അന്വേഷണത്തില്‍ കാഞ്ഞിരപ്പള്ളി പൂഞ്ഞാര്‍ ഏരിയ സെക്രറിമാരെ കൂടാതെ രണ്ട് ജില്ലാ സെക്രട്ടറിയേറ്റംഗങ്ങളും പൂഞ്ഞാറിലെ തോല്‍വിയില്‍ കുറ്റക്കാരാണന്ന് കണ്ടെത്തിയിരുന്നു.p-n_prabhakaranഇതേ തുടര്‍ന്ന് ജില്ല സെക്രറിയേറ്റംഗങ്ങളായിരുന്നവരെ ഏരിയ കമ്മറ്റികളിലേ യ്ക്ക് തരംതാഴ്ത്തുകയും ചെയ്തു.

കൂടാതെ പൂഞ്ഞാറിന്റെ തിരഞ്ഞെടുപ്പ് ചുമതലയുണ്ടായിരുന്ന മുന്‍ കാഞ്ഞിര പ്പള്ളി ഏരിയ സെക്രട്ടറി , ജില്ലാ പഞ്ചായത്തംഗ  എന്നിവര്‍ക്ക് പാര്‍ട്ടിയുടെ താക്കീതും ഉണ്ടായി. ഇതോടെ നടപടിക്ക് വിധേയരാകാത്തവരില്‍ ഒരാളെ കണ്ടെത്തി ഏരിയ സെക്രട്ടറി യാക്കുകയായിരുന്നു പാര്‍ട്ടിയുടം ലക്ഷ്യം. p-n_prabhakaran-7
ആരോപണ വിധേയരായ വരെല്ലാം പൂഞ്ഞാര്‍നിയോജമണ്ഡലത്തില്‍ നിന്നുള്ള വരായതിനാലും കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലത്തില്‍ നിന്നുള്ള പി.എന്‍. പ്രഭാകരനെ ഏരിയ സെക്രട്ടറിയാക്കാന്‍ തീരുമാനിക്കുകയായിരുന്നു. അടുത്ത വര്‍ഷം പാര്‍ട്ടി സമ്മേളനങ്ങള്‍ നടക്കാനിരിക്കേ പുതിയ ഏരിയ സെക്രട്ടറിയുടെ കാലാവധി ഒരു വര്‍ഷം മാത്രമായിരിക്കും.p-n_prabhakaran-4akjm